പോപ്പുലര്‍ റാലി ഡിസംബര്‍ 13ന് കൊച്ചിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

പോപ്പുലര്‍ റാലി ഡിസംബര്‍ 13ന് കൊച്ചിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

പോപ്പുലര്‍ റാലി ഇത്തവണ ഇന്ത്യന്‍ നാഷണല്‍ റാലി ചാംപ്യന്‍ഷിപ്പിന്റെ ഭാഗം

കൊച്ചി : രാജ്യത്തെ പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് നടത്തിവരുന്ന പോപ്പുലര്‍ റാലി 2018 ഇത്തവണ ഇന്ത്യന്‍ നാഷണല്‍ റാലി ചാംപ്യന്‍ഷിപ്പിന്റെ ഭാഗം. പോപ്പുലര്‍ റാലി 2018 ഡിസംബര്‍ 13 ന് ഹോട്ടല്‍ ലെ മെരീഡിയനില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 2010 നുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ നാഷണല്‍ റാലി ചാംപ്യന്‍ഷിപ്പിന് (ഐഎന്‍ആര്‍സി) കേരളം വേദിയാകുന്നത്. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന നാഷണല്‍ ചാംപ്യന്‍ഷിപ്പിന്റെ അഞ്ചാമത്തെയും അവസാനത്തെയും പാദമല്‍സരത്തിനാണ് ഇത്തവണത്തെ പോപ്പുലര്‍ റാലി തെരഞ്ഞെടുക്കപ്പെട്ടത്.

ഇതുവഴി പോപ്പുലര്‍ റാലി രാജ്യത്തെ മുന്‍നിര റാലികളുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണെന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് മാനേജിംഗ് ഡയറക്റ്റര്‍ ജോണ്‍ കെ പോള്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഇന്ത്യന്‍ നാഷണല്‍ റാലി ചാംപ്യന്‍ പട്ടം കരസ്ഥമാക്കുന്നതിനുള്ള വേദി കൂടിയാണ് പോപ്പുലര്‍ റാലി 2018. രാജ്യത്ത് സ്വന്തമായി റാലി നടത്തുന്ന ഒരേയൊരു വാഹന ഡീലറാണ് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ്.

ഡിസംബര്‍ 13ന് രാവിലെ കൊച്ചി ലെ മെരീഡിയന്‍ ഹോട്ടലില്‍ ഫഌഗ് ഓഫ് ചെയ്യുന്ന റാലി ഡിസംബര്‍ 15ന് മുണ്ടക്കയം കുട്ടിക്കാനത്തെ ഒമ്പത് സ്‌പെഷല്‍ സ്റ്റേജുകളിലായി നടക്കും. 16ന് രാവിലെ നടക്കുന്ന 2 സ്‌പെഷല്‍ സ്റ്റേജുകള്‍ക്കുശേഷം റാലി ഡ്രൈവര്‍മാര്‍ കൊച്ചിയില്‍ തിരിച്ചെത്തി ഒരു സൂപ്പര്‍ സ്‌പെഷല്‍ സ്റ്റേജില്‍ക്കൂടി പെര്‍ഫോം ചെയ്യും. തുടര്‍ന്ന് വൈകീട്ട് 7 മണിക്ക് സമ്മാനദാനം. ഈ വര്‍ഷത്തെ പോപ്പുലര്‍ റാലി നടത്തുന്നത് സതേണ്‍ അഡ്വഞ്ചേഴ്‌സ് ആന്‍ഡ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ആണ്. ഗ്ലോറിയ മഹേഷ്, ജോര്‍ജ് വര്‍ഗീസ്, ബോണി തോമസ്, സാബു രാമന്‍ എന്നിവരും റാലി പ്രഖ്യാപനത്തില്‍ പങ്കെടുത്തു.

Comments

comments

Categories: FK News

Related Articles