മഹീന്ദ്ര ബെംഗളൂരുവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷ അവതരിപ്പിച്ചു

മഹീന്ദ്ര ബെംഗളൂരുവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷ അവതരിപ്പിച്ചു

ബെംഗളൂരു: പ്രമുഖ ഓട്ടോമൊബീല്‍ നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ബെംഗളൂരുവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. ട്രയോ, ട്രയോ യാരി എന്നീ മോഡലുകള്‍ ലിഥിയം ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 170 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇവയ്ക്കു കഴിയും. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചര്‍ ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് സ്‌കീമില്‍ നിന്ന് ലഭിക്കുന്ന സബ്‌സിഡിയോടു കൂടി ഒരു ഇ-റിക്ഷയ്ക്ക് 1.36 ലക്ഷം രൂപയാണ് വില. ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ തെരഞ്ഞെടുത്ത ഡീലര്‍മാരില്‍ നിന്ന് ലഭ്യമാകുന്ന വാഹനം ഘട്ടം ഘട്ടമായി മറ്റ് നഗരങ്ങളിലും ലഭ്യമാക്കും.

ഇലക്ട്രിക് വാഹന പദ്ധതിക്ക് ശക്തി പകര്‍ന്നുകൊണ്ട് മഹീന്ദ്ര & മഹീന്ദ്ര നഗരത്തിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തി മേഖലയില്‍ 100 കോടി രൂപ ചെലവില്‍ ടെക്‌നോളജി പ്ലാന്റ് ആരംഭിക്കുകയുണ്ടായി. സംസ്ഥാന വാണിജ്യ മന്ത്രി കെ ജെ ജോര്‍ജാണ് ബൊമ്മസാന്ദ്ര വ്യവസായിക മേഖലയിലുള്ള ഇലക്ട്രിക് മൊബിലിറ്റി പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദ്യമായിട്ടാണ് ഇ-പ്ലാന്റ് സ്ഥാപിതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന റവന്യു മന്ത്രി ആര്‍ വി ദേശ്പാണ്ഡെ, സാമൂഹ്യ നീതി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മലിനീകരണ വിമുക്തവും ബന്ധിതവും സൗകര്യപ്രദവുമായ വാഹനം എന്ന ഗതാഗതമേഖലയിലെ സ്വപനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ഹബ്ബ് സ്ഥാപിച്ചിരിക്കുന്നതെന്ന മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാന്‍ പവന്‍ ഗോയങ്ക് പറഞ്ഞു.

ക്ലച്ചിന്റെ ആവശ്യകത ഒഴിവാക്കുന്ന ശബ്ദ-കുലുക്ക രഹിതമയ ഇ-ഓട്ടോറിക്ഷകള്‍ക്കൊപ്പം ഇലക്ട്രിക് ട്രയ്‌നിന് ആവശ്യമായ മോട്ടര്‍ അസംബ്ലി, ബാറ്ററി പാക്കുകള്‍, പവര്‍ ഇലക്ട്രോണിക്‌സ് എന്നിവയും ഈ ഹൈ ടെക് പ്ലാന്റില്‍ നിര്‍മിക്കും. 200 വിദഗ്ധരുമായി ആരംഭിക്കുന്ന പ്ലാന്റിലേക്ക് പിന്നീട് കൂടുതല്‍ പേരെ കൂട്ടിച്ചര്‍ക്കും.

Comments

comments

Categories: FK News