ഇന്റല്‍ ബെംഗളൂരുവില്‍ പുതിയ ചിപ്പ് ഡിസൈന്‍ സെന്റര്‍ ആരംഭിച്ചു

ഇന്റല്‍ ബെംഗളൂരുവില്‍ പുതിയ ചിപ്പ് ഡിസൈന്‍ സെന്റര്‍ ആരംഭിച്ചു

ബെംഗളൂരു: ആഗോള ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ കോര്‍പ് ബെംഗളൂരുവില്‍ പുതിയ ചിപ്പ് ഡിസൈന്‍ സെന്റര്‍ ആരംഭിച്ചു. കേന്ദ്ര കമ്യൂണിക്കേഷന്‍സ് സഹമന്ത്രി മന്ത്രി മനോജ് സിന്‍ഹയാണ് നഗരത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശത്തുള്ള കാംപസ് ഉദ്ഘാടനം ചെയ്തത്. ഇന്റലിന്റെ ഇടക്കാല സിഇഒ ബോംബ സ്വാന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. 1,100 കോടി രൂപയാണ് 44 ഏക്കര്‍ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന പദ്ധതിയുടെ മുതല്‍ മുടക്ക്.

പുതിയ സെന്റര്‍ ക്ലൗഡ്, ക്ലയ്ന്റ്, ഗ്രാഫിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക്‌ചെയ്ന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് , 5ജി പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ക്കനുയോജ്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യുമെന്ന് ഇന്റല്‍ ഇന്ത്യ മേധാവി നിവ്രുതി റായ് പറഞ്ഞു. ഇന്ത്യയിലെ ഡിസൈന്‍ കേന്ദ്രം യുഎസിനു പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ ഹബ്ബാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് യുഎസിനു പുറത്ത് ഇന്ത്യ, ചൈന, മലേഷ്യ എന്നിവിടങ്ങളില്‍ ചിപ്പ് ഡിസൈന്‍ സെന്റുകളുണ്ട്. രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്ന ഇന്റല്‍ ഇതു വരെ രാജ്യത്ത് ഏകദേശം 30,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Intel corp