കാര്‍ഷിക മേഖലയില്‍ ഇന്നൊവേഷന്‍ നടപ്പാക്കുമെന്ന് സുരേഷ് പ്രഭു

കാര്‍ഷിക മേഖലയില്‍ ഇന്നൊവേഷന്‍ നടപ്പാക്കുമെന്ന് സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: പാഴ്‌ചെലവ് കുറയ്ക്കാനും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കാര്‍ഷിക മേഖലയിലെ ഇന്നൊവേഷന്‍ സുപ്രധാന ഘടകമാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കുന്നതിന് വളത്തിന്റെ ഉപയോഗം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി അവസരങ്ങളാണ് കാര്‍ഷിക മേഖലയിലുള്ളത്. കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാണ്. അതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള പുതിയ ആശയങ്ങളും ഇന്നൊവേഷനുകളും ഈ മേഖലയില്‍ വലിയ പങ്ക് വഹിക്കും. ഡിസംബര്‍ ഏഴിന് ആഗോള ഫണ്ടുകളും സ്റ്റാര്‍ട്ടപ്പുകളുമായി മന്ത്രാലയം കൂടിക്കാഴ്ചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Current Affairs, Slider