ദാരിദ്ര്യത്തെ തടയാന്‍ ഉയര്‍ന്ന വളര്‍ച്ചയെ ഉപയോഗിക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ദാരിദ്ര്യത്തെ തടയാന്‍ ഉയര്‍ന്ന വളര്‍ച്ചയെ ഉപയോഗിക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ദാരിദ്ര്യത്തെ തടയാനും ജീവിതം മെച്ചപ്പെടുത്താനും ഉയര്‍ന്ന വളര്‍ച്ചാ നിരക്കിനെ ഇന്ത്യ ഉപയോഗിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉയര്‍ന്ന വളര്‍ച്ചയ്ക്ക് സാധിക്കും.ദാരിദ്ര്യത്തില്‍ നിന്ന് പരമാവധി ആളുകളെ പുറത്തെത്തിക്കാനുള്ള ഒരു സംവിധാനമായി വളര്‍ച്ചയെ ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ച്ചയുടെ പ്രയോജനങ്ങള്‍ എല്ലായിടത്തും കൃത്യമായി തന്നെ എത്തിച്ചേരും. എന്നാല്‍ അതിന് സമയമെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം വിവിധ മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്‌കരണങ്ങളെയും ചൂണ്ടിക്കാട്ടി.

പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) യ്ക്ക് കീഴില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 330 മില്യണ്‍ എക്കൗണ്ടുകളാണ് പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ തുറന്നത്. തുടക്കത്തില്‍ അത് സീറോ ബാലന്‍സ് എക്കൗണ്ടായിരുന്നുവെങ്കിലും പിന്നീട് ആളുകള്‍ അതില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയെന്നും ജയ്റ്റ്‌ലി പറഞ്ഞു.

Comments

comments

Categories: Current Affairs
Tags: Arun Jaitley