പുതിയ വ്യാവസായിക നയം ഉടന്‍ കൊണ്ടുവരും: ഡിഐപിപി സെക്രട്ടറി

പുതിയ വ്യാവസായിക നയം ഉടന്‍ കൊണ്ടുവരും: ഡിഐപിപി സെക്രട്ടറി

ന്യൂഡെല്‍ഹി: പുതിയ വ്യാവസായിക നയം സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ (ഡിഐപിപി) സെക്രട്ടറി രമേഷ് അഭിഷേക്.

പോലീസ് ഉദ്യോഗസ്ഥരുടെയും ജുഡീഷ്യറിയുടെയും മെച്ചപ്പെട്ട പരിശീലനത്തിലൂടെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ മെച്ചപ്പെടുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

1991ലെ വ്യാവസായിക നയത്തെ പൂര്‍ണമായും നവീകരിച്ചാണ് പുതിയ വ്യാവസായിക നയം കൊണ്ടുവരുന്നത്. അടുത്ത രണ്ട് ദശാബ്ദത്തേക്ക് തൊഴിലുകള്‍ സൃഷ്ടിക്കുക, വിദേശ സാങ്കേതിക വിദ്യാ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, എഫ്ഡിഐ കൂടുതലായി ആകര്‍ഷിക്കുക തുടങ്ങിയവയാണ് പുതിയ വ്യാവസായിക നയത്തിന്റെ ലക്ഷ്യങ്ങള്‍.

രാജ്യത്തിന്റെ ഭാവി വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്ന പുതിയ വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും വ്യാവസായിക നയമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments

comments