ഇന്ധന വില വരും ദിവസങ്ങളിലും ഇടിയുമെന്ന് വിലയിരുത്തല്‍

ഇന്ധന വില വരും ദിവസങ്ങളിലും ഇടിയുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: തുടര്‍ച്ചയായി 30 ദിവസങ്ങളായി രാജ്യത്തെ ഇന്ധനവില കുറയുന്നു.പെട്രോളിന് 15 പൈസയും ഡീസലിന് 10 പൈസയുമാണ് കുറഞ്ഞത്.

വെള്ളിയാഴ്ച പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് മാത്രം കുറഞ്ഞത് 2.50 രൂപയാണ്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നതും രൂപയുടെ മൂല്യമുയരുന്നതും മൂലമാണ് ഇന്ധന വില താഴോട്ട് പതിക്കുന്നത്.

രൂപയുടെ മൂല്യവും, ആഗോള വിപണിയിലെ ക്രൂഡ് വില എന്നീ രണ്ട് ഘടകങ്ങള്‍ വിലയിരുത്തിയാണ് എണ്ണ വിപണന കമ്പനികള്‍ ദിനവും ഉള്ള ഇന്ധന വില നിര്‍ണയിക്കുന്നത്. എണ്ണ വില കുറയുന്നതിന് ഈ രണ്ടുഘടകങ്ങളും ഇപ്പോള്‍ അനുകൂലമാണ് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

രാജ്യത്തിന് ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് ക്രൂഡിന്റെ ഇറക്കുമതി ചെലവിനെ കാര്യമായി ബാധിച്ചിരുന്നു. ഒക്ടോബര്‍ 11ന് രൂപയുടെ വിനിമയമൂല്യം റെക്കോഡ് നിരക്കായ 74.48 രൂപവരെ പോയി. 72 രൂപയാണ് നിലവില്‍ ഡോളറിനെതിരെയുള്ള വിനിമയമൂല്യം.

Comments

comments

Categories: Business & Economy, Slider
Tags: fuel price