ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ വരുമാനത്തില്‍ 30% വര്‍ധനവ്

ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ വരുമാനത്തില്‍ 30% വര്‍ധനവ്

റീട്ടെയ്ല്‍, നിര്‍മാണ മേഖലയിലെ വളര്‍ച്ച കമ്പനിക്ക് ഗുണകരമായി

അബുദാബി: യുഎഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ വരുമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ ഒമ്പതു മാസത്തെ കണക്കുകളില്‍ കമ്പനിയുടെ വരുമാനം 17.4 ബില്യണ്‍ ദിര്‍ഹം (4.7 ബില്യണ്‍ ഡോളര്‍) ആയതായാണ് വെളിപ്പെടുത്തല്‍. ഇത് കഴിഞ്ഞ വര്‍ഷം സമാന കാലയളവിലേതിനേക്കാല്‍ 30 ശതമാനം കൂടുതലാണ്. റീട്ടെയ്ല്‍, നിര്‍മാണ മേഖലകളിലുണ്ടായ വിസ്മയകരമായ വളര്‍ച്ചയാണ് കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിലേക്ക് നയിച്ചത്.

ഇമാറിന്റെ അറ്റലാഭം 28 ശതമാനം വര്‍ധിച്ച് 5.3 ബില്യണ്‍ ദിര്‍ഹമായി മാറി. ഇമാര്‍ ഗ്രൂപ്പിന്റെ മൊത്തവരുമാനത്തിലേക്ക് ഇമാര്‍ ഡെവലപ്പ്‌മെന്റ് -58%(10 ബില്യണ്‍ ദിര്‍ഹം), ഇമാര്‍ മാളുകള്‍-30% (5.2 ബില്യണ്‍ ദിര്‍ഹം), ഇമാര്‍ ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടി ഡെവലപ്പ്‌മെന്റ്-12%(2.2 ബില്യണ്‍ ദിര്‍ഹം) എന്നിങ്ങനെയാണ് സംഭാവന.

ആധുനിക ജനതയ്ക്കിണങ്ങിയ തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനൊപ്പം ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും അതിനൂതന പരിതസ്ഥിതിയിലുള്ള ലൈഫ്‌സ്റ്റൈല്‍ രീതികളിലും കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബാര്‍ പറഞ്ഞു. ഇമാര്‍ ഹോസ്പിറ്റാലിറ്റി, കൊമേഴ്‌സ്യല്‍ ലീസിംഗ്, വിനോദ വ്യവസായം എന്നിവയില്‍ നിന്നും ഈ വര്‍ഷം ആദ്യ ഒമ്പതുമാസങ്ങളിലെ വരുമാനം 1.954 ബില്യണ്‍ ദിര്‍ഹമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Emaar

Related Articles