Archive
മഹീന്ദ്ര ബെംഗളൂരുവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷ അവതരിപ്പിച്ചു
ബെംഗളൂരു: പ്രമുഖ ഓട്ടോമൊബീല്‍ നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ബെംഗളൂരുവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. ട്രയോ, ട്രയോ യാരി എന്നീ മോഡലുകള്‍ ലിഥിയം ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 170 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇവയ്ക്കു കഴിയും.
സെന്‍സേഷണല്‍ പോസ്റ്റുകള്‍ നിയന്ത്രിക്കുമെന്ന് ഫേസ്ബുക്ക്
സെന്‍സേഷണല്‍ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍ക്ക് നിയന്ത്രണം വരുത്തുമെന്നും ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ വലിയ രീതിയില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ‘സെന്‍സേഷണല്‍ ഉള്ളടക്കമുള്ള പോസ്റ്റുകളില്‍ നിരന്തരമായി ഇടപെടലുകള്‍ നടത്താന്‍ ആളുകള്‍ക്ക് താത്പര്യം കൂടുതലാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റി
പെന്ഷന് ലഭിക്കണമെങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം
മുംബൈ: പെന്ഷന് വാങ്ങുന്ന വിരമിച്ച വ്യക്തികള്‍ക്ക് മുന്നറിയിപ്പുമായി പൊതുമേഖല ബാങ്കായ എസ്ബിഐ. പെന്ഷന് തുടര്‍ന്നും ലഭിക്കാന്‍ നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ എസ്ബിഐ ആവശ്യപ്പെട്ടു. എസ്ബിഐയ്ക്ക് രാജ്യത്തൊട്ടാകെയുളള ശാഖകള്‍ വഴി പെന്ഷന് വാങ്ങുന്നവര്‍ക്കാണ് ഇത് ബാധകം. ശാഖകളില്‍ നേരിട്ട്
ഇന്റല്‍ ബെംഗളൂരുവില്‍ പുതിയ ചിപ്പ് ഡിസൈന്‍ സെന്റര്‍ ആരംഭിച്ചു
ബെംഗളൂരു: ആഗോള ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ കോര്‍പ് ബെംഗളൂരുവില്‍ പുതിയ ചിപ്പ് ഡിസൈന്‍ സെന്റര്‍ ആരംഭിച്ചു. കേന്ദ്ര കമ്യൂണിക്കേഷന്‍സ് സഹമന്ത്രി മന്ത്രി മനോജ് സിന്‍ഹയാണ് നഗരത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശത്തുള്ള കാംപസ് ഉദ്ഘാടനം ചെയ്തത്. ഇന്റലിന്റെ ഇടക്കാല സിഇഒ ബോംബ സ്വാന് ചടങ്ങില്‍
എന്‍ട്രപ്രണേഴ്സ് ഫോര്‍ ഇംപാക്റ്റ് പ്രോഗ്രാമുമായി ടാറ്റാ ട്രസ്റ്റ്സ്
ന്യൂഡെല്‍ഹി: ടാറ്റാ ട്രസ്റ്റ്സിന്റെ കീഴിലുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ സോഷ്യല്‍ ആല്‍ഫ വികസനം ആവശ്യമായ മേഖലകളിലെ സംരംഭകര്‍ക്കായി എന്‍ട്രപ്രണേഴ്സ് ഫോര്‍ ഇംപാക്റ്റ് എന്ന ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് വിവിധ മേഖലകളിലെ പരിഹരിക്കേണ്ട പ്രശ്നങ്ങള്‍
ഹോള്‍സെയില്‍ ബിസിനസില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ പേടിഎം
ബെംഗളൂരു: ആമസോണിനെയും ഫഌപ്കാര്‍ട്ടിനെയും പോലെ തന്നെ ഹോള്‍സെയില്‍ ബിസിനസ് പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് പേടിഎം. കഴിഞ്ഞ സെപ്റ്റംബറിലാണ് 20 കോടി രൂപയുടെ ഓഹരി മൂലധനത്തോടെ പേടിഎം ഹോള്‍സെയില്‍ കൊമേഴ്സ് എന്ന ബിസിനസ് വിഭാഗം ആരംഭിക്കുന്നത്. പേടിഎം മാളിന്റെ നടത്തിപ്പുകാരായ പേടിഎം ഹോള്‍സെയില്‍ കൊമേഴ്സ്
കനത്ത മഴയ്ക്കു സാധ്യത; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ.കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.ഇതേത്തുടര്‍ന്ന് ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് രണ്ടാംഘട്ട ജാഗ്രത നിര്‍ദേശം(ഓറഞ്ച് അലര്‍ട്ട് ) പുറപ്പെടുവിച്ചു. ജില്ലാ ഭരണകൂടങ്ങളും പോലീസ്, അഗ്നിശമനസേന, കെഎസ്ഇബി
യെസ്ബാങ്ക് ചെയര്മാന് അശോക് ചൗള രാജിവെച്ചു
മുംബൈ: യെസ് ബാങ്ക് ലിമിറ്റഡ് ചെയര്മാന് അശോക് ചൗള അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചു. എയര്‍സെല്‍-മാക്സിസ് കേസില്‍ സിബിഐ കുറ്റപത്രത്തില്‍ ചൗളയുടെയും പേര് ഉള്‍പ്പെട്ടതാണ് രാജിവെക്കുന്നതിലേക്ക് എത്തിച്ചത്. ബാങ്കിന്റെ ബോര്‍ഡിലെ നോണ്‍-എക്സിക്യുട്ടിവ് (സ്വതന്ത്ര) ചെയര്‍മാനായിരുന്ന ചൗള രാജിവെക്കുന്നതായി ബാങ്ക് ഓഹരി എക്സ്ചേഞ്ച്
വോഡഫോണ്‍ ഐഡിയയ്ക്ക് 4,974 കോടി രൂപയുടെ നഷ്ടം
മുംബൈ: സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസ പാദത്തില്‍ വമ്പന്‍ നഷ്ടം കുറിച്ച് വോഡഫോണ്‍ ഐഡിയ. 4,974 കോടി രൂപയുടെ സംയോജിത അറ്റ നഷ്ടമാണ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയിട്ടുള്ളത്. വിപണിയിലെ താരിഫ് യുദ്ധം കാരണം ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദം
ആര്‍സിഇപി കരാര്‍ നേരത്തെ നടപ്പാക്കണമെന്ന് മോദി
ന്യൂഡെല്‍ഹി: പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ (ആര്‍സിഇപി) കരാര്‍ നേരത്തെ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധുനികവും സമഗ്രവും സമത്വമുള്ളതും എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഒരുപോലെ ഗുണം ചെയ്യുന്നതുമായിരിക്കണം ആര്‍സിഇപി ഉടമ്പടിയെന്നും മോദി പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന ആര്‍സിഇപി ഉച്ചകോടിയിലാണ് മോദി
എംഎസ്എംഇ മേഖലയില്‍ വായ്പാ ലഭ്യത വര്‍ധിപ്പിക്കണം: സിഐഐ
ന്യൂഡെല്‍ഹി: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്എംഇ) വായ്പാ ലഭ്യത വര്‍ധിപ്പിക്കണമെന്ന് വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. എംഎസ്എംഇകള്‍ക്കുള്ള വായ്പാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനടമുള്ള നിരവധി നടപടികളാണ് ഇതിനായി സിഐഐ
എഫ്എംസിജി മൂല്യത്തില്‍ 16.5 ശതമാനം വര്‍ധന, വളര്‍ച്ച ഇടിയാന്‍ സാധ്യത
ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം മൂന്നാം പാദത്തില്‍ എഫ്എംസിജി മേഖലയുടെ മൂല്യം 16.5 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ നീല്‍സന്റെ ത്രൈമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ ഉപഭോഗത്തിലുണ്ടായ വര്‍ധന, ഗ്രാമീണ വരുമാനത്തിലെ വര്‍ധന, മിതമായ പണപ്പെരുപ്പ നിരക്ക് എന്നിവയാണ്
ദാരിദ്ര്യത്തെ തടയാന്‍ ഉയര്‍ന്ന വളര്‍ച്ചയെ ഉപയോഗിക്കുമെന്ന് അരുണ്‍ ജയ്റ്റ്ലി
ന്യൂഡെല്‍ഹി: ദാരിദ്ര്യത്തെ തടയാനും ജീവിതം മെച്ചപ്പെടുത്താനും ഉയര്‍ന്ന വളര്‍ച്ചാ നിരക്കിനെ ഇന്ത്യ ഉപയോഗിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉയര്‍ന്ന വളര്‍ച്ചയ്ക്ക് സാധിക്കും.ദാരിദ്ര്യത്തില്‍ നിന്ന് പരമാവധി ആളുകളെ പുറത്തെത്തിക്കാനുള്ള ഒരു സംവിധാനമായി വളര്‍ച്ചയെ ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും
നികുതി റിട്ടേണുകള്‍ നല്‍കാത്ത 80,000 പേര് നിരീക്ഷണത്തില്‍
ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ കാലത്ത് വരുമാനവുമായി പൊരുത്തപ്പെടാത്ത തോതില്‍ പണ നിക്ഷേപം നടത്തിയ 80,000 വ്യക്തികളെ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്മാന് സുശീല്‍ ചന്ദ്ര അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം ആദായനികുതി റിട്ടേണ്‍