വോഡഫോണ്‍ ഐഡിയ നഷ്ടം 4973 കോടി

വോഡഫോണ്‍ ഐഡിയ നഷ്ടം 4973 കോടി

ന്യൂഡല്‍ഹി: ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയ ശേഷമുള്ള ആദ്യ ത്രൈമാസ ഫലം പുറത്തുവിട്ടു.4973 കോടി രൂപയുടെ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജൂലൈ -സെപ്തംബര്‍ കാലത്തെ കണക്കാണിത്. 42.2 കോടി വരിക്കാരുള്ള വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ത്രൈമാസ വരുമാനം 7663 കോടി രൂപയാണ്. ആഗസ്ത് 31 നാണ് ലയനം പൂര്‍ത്തിയായത്.

25000 കോടി രൂപയുടെ പുതിയ മൂലധന ഉള്‍ച്ചേര്‍ക്കല്‍ നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 11,000 കോടി രൂപ വോഡഫോണും 7250 കോടി രൂപ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയുമാണ് നിക്ഷേപിക്കുക.

Comments

comments

Categories: Business & Economy