സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നവര്‍ക്ക് ‘എന്‍ട്രപ്രണേഴ്സ് ഫോര്‍ ഇംപാക്റ്റ്’ പ്രോഗ്രാമിലൂടെ സമഗ്ര പിന്തുണ നല്‍കും ടാറ്റാ ട്രസ്റ്റ്സ്
ന്യൂഡെല്‍ഹി: ടാറ്റാ ട്രസ്റ്റ്സിന് കീഴിലുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ സോഷ്യല്‍ ആല്‍ഫ, വികസനാത്മക മേഖലകളിലെ സംരംഭകര്‍ക്കായി എന്‍ട്രപ്രണേഴ്സ് ഫോര്‍ ഇംപാക്റ്റ് എന്ന ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് വിവിധ മേഖലകളില്‍ പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള പിന്തുണ ലഭിക്കും. രാജ്യത്തെ ഐഐടികള്‍, ഐഐഎസുകള് വിദേശത്തെ എംഐടി, കോര്‍നെല്‍, ഹാര്്വാഡ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞന്മാരില് നിന്ന് സാങ്കേതിക സഹായം നേടികൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ സേവനങ്ങളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുന്ന പുതിയ സംരംഭം ആരംഭിക്കാനും പരിപാടിയുടെ ഭാഗമാകുന്നവര്‍ക്ക് സാധിക്കും.
ആരോഗ്യം, കൃഷി, ജലം, ശുചിത്വം, ഊര്‍ജം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് പദ്ധതി പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.
ഡിജിറ്റല്‍, ബാങ്ക് ഇതര ധനകാര്യ സേവനം, ഇ-കൊമേഴ്സ്, കാര്ഷെയറിംഗ് തുടങ്ങിയ വിവിധ രംഗങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ധാരാളം സസ്റ്റാര്ട്ടപ്പുകള് ഇന്ത്യയിലുണ്ട്. എന്നാല്‍ സാമൂഹ്യ മേഖലയില്‍ സംരംഭങ്ങള്‍ വളരെ കുറവാണ്. ഇതിനു പരിഹാരം കാണാന്‍ സഹായകമാകുന്ന പ്രോഗ്രാമിനനുബന്ധമായി സംരംഭം ആരംഭിക്കുന്നവര്‍ക്ക് ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളിലെ വിദഗ്ധരില്‍ നിന്ന് മെന്ററിംഗ് ലഭ്യമാകും.
കൂടാതെ ടാറ്റ ട്രസ്റ്റ്സില്‍ നിന്നും ശാസ്ത്ര-സാങ്കേതിക വിഭാഗം പോലുള്ള സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നും സാമ്പത്തിക സഹായം നേടാനും ഇത്തരം സാമൂഹ്യ സംരംഭകര്‍ക്ക്് സാധിക്കും. ഈ സര്‍ക്കാര്‍ ഡിപ്പാര്ട്ട്്മെന്റുകളുമായി സഹകരിച്ച് ആരോഗ്യപരിപാലനം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സോഷ്യല്‍ ആല്‍ഫ ഇന്‍ക്യുബേഷന്‍ നല്‍കിവരുന്നുണ്ട്.
രാജ്യത്തിന്റെ വികസനത്തിന് തടസം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്ന ശാസ്ത്രജ്ഞന്മാര് ഉള്‍പ്പടെയുള്ള ഇന്നൊവേറ്റര്‍മാരും സംരംഭകരും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് സോഷ്യല്‍ ആല്‍ഫ സിഇഒയും ടാറ്റ ട്രസ്റ്റ്സ് ഇന്നൊവേഷന് വിഭാഗം തലവനുമായ മനോജ് കുമാര്‍ പറഞ്ഞു. ശാസ്ത്രജ്ഞന്മാരുമായി സംവദിച്ചതില്‍ നിന്ന് അവരില്‍ വളരെ കുറച്ച് പേര് മാത്രമാണ് തങ്ങളുടെ ഇന്നൊവേഷനുകളെ സരംഭങ്ങളാക്കി മാറ്റാന്‍ താല്പ്പര്യപ്പെടുന്നുള്ളൂവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷികക്കുന്നതിന് നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയിട്ടില്ല. സ്കൂള്‍ വിഭ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് പേലും മികച്ച സംരംഭകരാകാന്‍ കഴിയും-അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം എട്ട് പേര്‍ക്കാണ് പ്രോഗ്രാമിന്റെ ഭാഗമാകുന്നതിന് അവസരം ലഭിക്കുന്നത്. അനുയോജ്യരായ അപേക്ഷകരെ ലഭിക്കുകയാണെങ്കില്‍ ഈ പരിധി ഉയര്‍ത്തുന്നതാണ്. പ്രതിമാസം 60,000 രൂപയുടെ സ്റ്റൈപെന്‍ഡിന് പുറമെ യാത്രാചെലവും സംരംഭവുമായി ബന്ധപ്പെട്ട മറ്റ് ചെലവുകളും പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് ലഭിക്കും.