റിപ്പബ്ലിക് ദിനാഘോഷം: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മുഖ്യാതിഥിയാകും

റിപ്പബ്ലിക് ദിനാഘോഷം: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മുഖ്യാതിഥിയാകും

ന്യൂഡല്‍ഹി:2019ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമപോസ മുഖ്യാതിഥിയാകും. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്കുള്ള ഇന്ത്യയുടെ ക്ഷണം റമപോസ സ്വീകരിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് റമപോസ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക് ചടങ്ങിലേക്ക് ഇന്ത്യ നേരത്തെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.

ആസിയാന്‍ രാജ്യങ്ങളുടെ രാഷ്ട്രതലവന്മാരായിരുന്നു ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥികളായി എത്തിയത്.

Comments

comments

Categories: Current Affairs