സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ യാഥാര്‍ത്ഥ്യമാകുന്നു: നരേന്ദ്രമോദി

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ യാഥാര്‍ത്ഥ്യമാകുന്നു: നരേന്ദ്രമോദി

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ അദ്യ പടിയാണ് ആധാര്‍

സിംഗപ്പൂര്‍: സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ എന്നത് 1.3 ബില്യണ്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് യാഥാര്‍ത്ഥ്യമാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിന്‍ടെക്, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വിജയകരമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ മികച്ച രാജ്യമായി മാറുകയാണെന്നും സിംഗപ്പൂരില്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. മികച്ച നിക്ഷേപ അവസരങ്ങളും ഇന്ത്യ തുറന്നിടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016ല്‍ ആരംഭിച്ച ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷനാണ് തുടക്കമായത്. ഫിന്‍ടെക് ഫെസ്റ്റിവലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ആദ്യ രാഷ്ട്ര തലവനാണ് നരേന്ദ്രമോദി. ദശലക്ഷ കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിക്കാന്‍ വിവിധ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്ന നിരവധി അവസരങ്ങളിലൂടെ ഇന്ന് സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
” സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ അദ്യ പടിയാണ് ആധാര്‍ എല്ലാവരിലേക്കും എത്തിച്ചത്. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആധാറിന്റെ അടിത്തറ പാകാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്”., മോദി പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കിയ ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 330 മില്യണ്‍ പുതിയ ബാങ്ക് എക്കൗണ്ടുകള്‍ തുറക്കാന്‍ സാധിച്ചു. 2014ല്‍ 50 ശതമാനത്തില്‍ താഴെ ഇന്ത്യക്കാര്‍ക്കു മാത്രമാണ് ബാങ്ക് എക്കൗണ്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ സ്ഥിതി ഇന്ന് തികച്ചും വ്യത്യസ്തമായി. ഒരു ബില്യണ്‍ ബാങ്ക്് എക്കൗണ്ടുകള്‍, ആധാര്‍ കാര്‍ഡ്, സെല്‍ഫോണുകള്‍ എന്നിവയിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതു അടിസ്ഥാനസൗകര്യ വികസനമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് മോദി അവകാശപ്പെട്ടു.

ധനകാര്യ, സാങ്കേതികവിദ്യ(ഫിന്‍ടെക്) സംബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ മേളയാണ് സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവല്‍. ആസിയാന്‍-ഇന്ത്യ കൂടിക്കാഴ്ച, പൂര്‍വ ഏഷ്യ സമ്മേളനം എന്നിവയില്‍ പങ്കെടുക്കാനാണ് മോദി സിംഗപ്പൂരിലെത്തിയിരിക്കുന്നത്. യുവാക്കളുടെ ഇന്നൊവേഷനും നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടത്തി ഇന്ത്യ-സിംഗപ്പൂര്‍ ഹാക്കത്തണില്‍ വിജയികളായവര്‍ക്ക് മോദി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

Comments

comments

Categories: FK News, Slider
Tags: Modi, Modi-Scott