ഉര്‍ജിത് പട്ടേല്‍ രാജി വെച്ചേക്കില്ലെന്ന് സൂചന

ഉര്‍ജിത് പട്ടേല്‍ രാജി വെച്ചേക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി:റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെക്കില്ലെന്നു സൂചന. പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ചൊല്ലി നേരത്തെ കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കത്തിലായിരുന്നു കേന്ദ്രബാങ്ക്. അതിനാല്‍ ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചതാണ് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ബന്ധം വഷളാവാനിടയായത്. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തിന്റെ മൂന്നിലൊന്ന് കൈമാറുന്നതുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉര്‍ജിത് പട്ടേലും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സമവായ ശ്രമങ്ങള്‍ ആരംഭിച്ചതെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Comments

comments

Categories: Business & Economy, Slider
Tags: urjit patel