സാങ്കേതിക മേഖലയില്‍ 100 കോടി നിക്ഷേപിക്കാന്‍ പിഡബ്ല്യുസി

സാങ്കേതിക മേഖലയില്‍ 100 കോടി നിക്ഷേപിക്കാന്‍ പിഡബ്ല്യുസി

വളര്‍ന്നു വരുന്ന സാങ്കേതികവിദ്യകള്‍ മുന്നോട്ട് വെക്കുന്ന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ക്ലയ്ന്റുകള്‍ക്ക് പുതിയ അവസരങ്ങളൊരുക്കാന്‍ ഡിജിറ്റല്‍ പ്രശ്‌നപരിഹാരോപാധികളുടെ വികസനത്തിനായി 100 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി പിഡബ്ല്യുസി ഇന്ത്യ. ആയിരത്തോളം ഡിജിറ്റല്‍ സാങ്കേതിക വിദഗ്ധരെ അടുത്ത മൂന്ന് വര്‍ഷത്തിനകം നിയമിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ആഗോള വ്യവസായ രംഗത്തുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ സാങ്കേതിക പരിഹാരങ്ങളിലൂടെ നല്‍കുന്നതിനുള്ള ശേഷി ഇതിലൂടെ ശക്തിപ്പെടുത്താനാകും.

ഇന്നൊവേഷന്‍, ഡിജിറ്റല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്, പുതിയ സാങ്കേതിക പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് എന്നിവയില്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപത്തിന് പുറമെയാണ് കൂടുതല്‍ പണം കമ്പനി നിക്ഷേപിക്കുന്നത്. മൊബീല്‍, കൃത്രിമ ബുദ്ധി, ക്ലൗഡ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിലെ ക്ലയ്ന്റ് വെല്ലുവിളികള്‍ പരിഹരിക്കാന്‍ നാല്‍പ്പത് സാങ്കേതിക വിദ്യാ പരിഹാരങ്ങളും കമ്പനി പുതിയതായി വികസിപ്പിച്ചിട്ടുണ്ട്. ഇതോടെ ഉപഭോക്താക്കള്‍ക്ക് പിഡബ്ല്യുസി ഇന്ത്യയുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്ലഗ് ആന്‍ഡ് പ്ലേ സാങ്കേതിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കമ്പനിക്ക് സാധിക്കും.

‘ഞങ്ങളുടെ ക്ലയ്ന്റുകളുടെ ബിസിനസിനേയും അവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളേയും കുറിച്ച് ആഴത്തില്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ സാങ്കേതിക പ്രശ്‌ന പരിഹാരങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ശക്തമായ പ്രശ്‌ന പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആളുകളിലും സാങ്കേതികവിദ്യയിലും പിഡബ്ല്യുസി ഇന്ത്യ നിക്ഷേപം നടത്തുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് മൂല്യ വര്‍ധിത സേവനങ്ങള്‍ പ്രദാനം ചെയ്യും. ഭാവിയില്‍ മറ്റ് നെറ്റ്‌വര്‍ക്ക് കമ്പനികളില്‍ നിന്ന് സാങ്കേതികവിദ്യാ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇത് കമ്പനിയെ പ്രാപ്തമാക്കും,’ പിഡബ്ല്യുസി ഇന്ത്യയുടെ പങ്കാളിയും അഡൈ്വസറി വിഭാഗം മേധാവിയുമായ ദീപങ്കര്‍ സന്‍വാല്‍ക പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: pwc, technology