പ്രൊഫഷണല്‍ സര്‍വീസസ് സംരംഭങ്ങള്‍ക്ക് തിരിച്ചടിയാകും

പ്രൊഫഷണല്‍ സര്‍വീസസ് സംരംഭങ്ങള്‍ക്ക് തിരിച്ചടിയാകും

മുംബൈ: ഡെലോയ്റ്റ്, പിഡബ്ല്യുസി, ഇവൈ, കെപിഎംജി എന്നിവ അടക്കമുള്ള ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഈ കമ്പനികളുടെ വരുമാനത്തെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലിസ്റ്റഡ് കമ്പനികളില്‍ നിന്നും ഓഡിറ്റ് ഇതര ജോലികള്‍ സ്വീകരിക്കുന്നതിന് പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ സമിതി ആവശ്യപ്പെട്ടിട്ടുള്ളത്.

ഓഡിറ്റ് ക്ലൈന്റുകള്‍ക്ക് നല്‍കുന്ന ചില സേവനങ്ങളില്‍ നിന്നും ഈ കമ്പനികളെ വിലക്കണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. ഓഡിറ്റ് സ്ഥാപനങ്ങള്‍ക്ക് മുന്‍പാകെ രണ്ട് നിബന്ധനകള്‍ വെക്കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. ലിസ്റ്റഡ് കമ്പനികളില്‍ നിന്നും സ്വീകരിക്കുന്ന ഓഡിറ്റ് ഇതര ജോലികളില്‍ നിന്നുള്ള വരുമാനം ഓഡിറ്റ് ജോലികള്‍ക്ക് വാങ്ങുന്ന ഫീസിന്റെ 50 ശതമാനത്തില്‍ കൂടുതലാകരുത് എന്നതാണ് ഒരു നിബന്ധന. ഓഡിറ്റ് ചെയ്യുന്ന കമ്പനികള്‍ക്കു വേണ്ടി പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനങ്ങള്‍ നികുതി പിരിക്കല്‍, മൂല്യനിര്‍ണയം തുടങ്ങിയ ജോലികള്‍ ചെയ്യരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ആഗോള നിലവാരമനുസരിച്ചുള്ളതാണ് ഈ മാനദണ്ഡങ്ങളെന്ന് വ്യാവസായിക നിരീക്ഷകര്‍ പറയുന്നു. ഓഡിറ്റ് കമ്പനികള്‍ നല്‍കുന്ന ചില സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ സമിതിയുടെ റിപ്പോര്‍ട്ട് ഇത്തരം കമ്പനികളുടെ സ്വാതന്ത്ര്യത്തിന്റെ തടസപ്പെടുത്തുന്നതാണെന്ന് ധ്രുവ അഡൈ്വസേഴ്‌സ് സിഇഒ ദിനേഷ് കനാഭര്‍ പറഞ്ഞു. ഒരു ഓഡിറ്റര്‍ എന്ന നിലയില്‍ തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളില്‍ മാത്രം ഓഡിറ്റ് കമ്പനികള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News