തപാല്‍ വകുപ്പിന്റെ ഇ-കൊമേഴ്‌സ് പോര്‍ട്ടലിന് തുടക്കം

തപാല്‍ വകുപ്പിന്റെ ഇ-കൊമേഴ്‌സ് പോര്‍ട്ടലിന് തുടക്കം

അടുത്തമാസം പകുതിയോടുകൂടി മാത്രമേ പൂര്‍ണതോതില്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇ-കൊമേഴ്‌സ് രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ്. പാഴ്‌സല്‍ ബിസിനസ് ശൃംലയ്ക്ക് ശക്തിപകരുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമായാണ്് ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആരംഭിക്കുന്നതായി ഇന്ത്യന്‍ തപാല്‍ വകുപ്പ് പ്രഖ്യാപിച്ചത്. പോര്‍ട്ടലിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിമിതമായ അവതരണം കഴിഞ്ഞ ദിവസം നടന്നു. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് തപാല്‍ വകുപ്പും ഇ-കൊമേഴ്‌സ് മേഖലയിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നത്.

ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആരംഭിച്ചതായും ഈ പോര്‍ട്ടലില്‍ നിന്നുള്ള ആദ്യത്തെ പാഴ്‌സല്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. ആമസേണ്‍, ഫഌപ്കാര്‍ട്ട് പോലുള്ള വമ്പന്‍ ഇ-കൊമേഴ്‌സ് പോര്‍്ട്ടലുകളുടെ സേവനങ്ങള്‍ മാതൃകയാക്കിയാണ് തപാല്‍ വകുപ്പിന്റെ പോര്‍ട്ടലും സേവനമാരംഭിച്ചരിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഇ-കൊമേഴ്‌സ് സേവനങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ പരീക്ഷാണാടിസ്ഥാനത്തിലാണ് പോര്‍ട്ടല്‍ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തമാസം പകുതിയോടുകൂടി മാത്രമേ പൂര്‍ണതോതില്‍ പോര്‍ട്ടലിലൂടെ സേവനങ്ങള്‍ നല്‍കി തുടങ്ങൂവെന്ന് തപാല്‍വകുപ്പ് അറിയിച്ചു.

2013 ഡിസംബര്‍ മാസത്തില്‍ ഇ- കൊമേഴ്‌സ് മേഖലയില്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനം അവതരിപ്പിച്ചതുമുതല്‍ ഈ വര്‍ഷം ജനുവരി വരെ തപാല്‍വകുപ്പ് 2,700 കോടി രൂപയ്ക്കു മുകളിലുള്ള തുക ശേഖരിക്കുകയും അടയ്ക്കുകയും ചെയ്തു. ഇ-കൊമേഴ്‌സ് മേഖലയ്ക്കായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി 2107-18 വര്‍ഷത്തില്‍ വരുമാനം 13 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. സ്പീഡ്‌പോസ്റ്റില്‍ നിന്നും ജനുവരിയില്‍ തപാല്‍ വകുപ്പിന്റെ വരുമാനം 1,502.60 കോടി രൂപയാണ്.

Comments

comments

Categories: FK News
Tags: e- commerce

Related Articles