പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി മാഗി ന്യൂഡില്‍സ്

പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി മാഗി ന്യൂഡില്‍സ്

മുംബൈ: പ്ലാസ്റ്റിക്കിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് മാഗി ന്യൂഡില്‍സ് ഉല്‍പ്പാദകരായ നെസ്‌ലേ ഇന്ത്യ. മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നല്‍കിയാല്‍ ഒരു പാക്കറ്റ് മാഗി ന്യൂഡില്‍സ് സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.

ഉത്തരാഖണ്ഡില്‍ ആരംഭിച്ച പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് കമ്പനി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, മൂസ്സുറി എന്നിവിടങ്ങളിലെ 250 ഷോപ്പുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്ന് കമ്പനി വക്താവ് അറിയിച്ചു.

മാഗി ന്യൂഡില്‍സ്, പെപ്‌സി കമ്പനിയുടെ ഉല്‍പ്പനമായ ലെയിസ്, ഫ്രൂട്ടി എന്നിവയാണ് മലിനീകരണം ഉണ്ടാക്കുന്ന പ്രമുഖ ബ്രാന്‍ഡുകളില്‍ ചിലത് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മെയ് മാസം പുറത്തുവന്ന ഈ റിപ്പോര്‍ട്ടില്‍ ഉപഭോക്താക്കള്‍ ഇത്തരം ഉല്‍പ്പനങ്ങളുടെ ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതായി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നെസ്‌ലേയുടെ ബോധവല്‍ക്കരണ പരിപാടി.

Comments

comments

Categories: Business & Economy