കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനം അടുത്ത വര്‍ഷമെത്തും

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനം അടുത്ത വര്‍ഷമെത്തും

കൊച്ചി: ദക്ഷിണകൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനം കിയ എസ്പി 2 ഐ അടുത്ത വര്‍ഷം വിപണിയിലെത്തും.

മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ അഞ്ചു മുന്‍നിര വാഹന നിര്‍മാതാക്കള്‍ക്കൊപ്പം എത്തുകയാണു ലക്ഷ്യമെന്നു കിയ മോട്ടോഴ്‌സ് ഇന്ത്യ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി മനോഹര്‍ ഭട്ട് പറഞ്ഞു.
എസ്പി 2 ഐ വിപണിയിലെത്തിക്കാന്‍ കമ്പനി സജ്ജമായെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിലെ അനന്തപുരില്‍ പുതിയ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 2019 പകുതിയോടെ ഇതു പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദനശേഷി മൂന്നു ലക്ഷം വാഹനങ്ങളാണ്.

2021ല്‍ അനന്തപുര്‍ പ്ലാന്റില്‍ നിന്ന് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാമെന്നാണു കമ്പനിയുടെ പ്രതീക്ഷയെന്നും മനോഹര്‍ ഭട്ട് പറഞ്ഞു.

Comments

comments

Categories: Auto
Tags: kia motors