ഐസിഐസിഐ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി

ഐസിഐസിഐ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി

ഐസിഐസിഐ ബാങ്ക് റീട്ടെയ്ല്‍ ടേം ഡെപ്പോസിറ്റ് പലിശനിരക്കുകള്‍ 25 ബേസിസ് പോയിന്റ്് വരെ വര്‍ദ്ധിപ്പിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി. 1 കോടി രൂപക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 25 ബേസിസ് പോയിന്റ്് വര്‍ദ്ധിപ്പിച്ചു. പുതിയ പലിശ നിരക്ക് ഇന്നലെ മുതല്‍ നിലവില്‍ വന്നു. എന്‍ആര്‍ഒ, എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ.്

ഇതോടെ 2 വര്‍ഷത്തിനും 3 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കും. വലിയ ബാങ്കുകള്‍ നല്‍കുന്ന പലിശയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. 7-14 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ വരെ ഐസിഐസിഐ നല്‍കുന്നുണ്ട്. 50 ബേസിസ് പോയിന്റ് അധികം പലിശ നിരക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കും.

Comments

comments

Categories: Banking
Tags: icici