റീട്ടെയ്ല്‍ പലിശ നിരക്ക്‌ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്

റീട്ടെയ്ല്‍  പലിശ നിരക്ക്‌ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് റീട്ടെയ്ല്‍ ഡെപ്പോസിറ്റ് പലിശനിരക്കുകള്‍ 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി.ഒരു കോടി രൂപയില്‍ കുറഞ്ഞ സ്ഥിരനിക്ഷേപത്തിന് പുതിയ പലിശ നവംബര്‍ 15 മുതല്‍ ബാധകമായിരിക്കും.

പുതിയ നിരക്ക്‌ഐ പ്രകാരം ഐസിഐസിഐ ബാങ്ക് 2 വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തേക്ക് ഉള്ള എല്ലാ എഫ്ഡികള്‍ക്കും 7.5 ശതമാനം പലിശ നല്‍കും. ഐസിഐസിഐ ബാങ്ക് വിവിധ കാലയളവുകളില്‍ ലഭ്യമാക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണിത്.

ഒരു വര്‍ഷം മുതല്‍ 389 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 6.9 ശതമാനമാണ്. ഇത് 15 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത് .ഐസിഐസിഐ ബാങ്ക് കാലാവധിയുള്ള നിക്ഷേപങ്ങള്‍കുള്ള അവസരവും ഉഭഭോക്താവിന് നല്‍കുന്നുണ്ട്. 7 ദിവസം (4% പലിശനിരക്ക്) മുതല്‍ 10 വര്‍ഷം വരെ (7% പലിശനിരക്ക്).

ആകര്‍ഷകമായ പലിശ നിരക്കും ഉറപ്പുള്ള വരുമാനവും ഉഭഭോക്താക്കള്‍ക്കു നല്‍കിയാല്‍ സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപിക്കാന്‍ ഉപഭോക്താവിന് താല്പര്യം ഉണ്ടാകും-ഐസിഐസിഐ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ പ്രണവ് മിശ്ര പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: ICICI Bank