കാപ്പി ഓര്‍ഡര്‍ ചെയ്യൂ; ഡ്രോണ്‍ വീട്ടുപടിക്കലെത്തിക്കും

കാപ്പി ഓര്‍ഡര്‍ ചെയ്യൂ; ഡ്രോണ്‍ വീട്ടുപടിക്കലെത്തിക്കും

ഓസ്‌ട്രേലിയയില്‍ ഡ്രോണ്‍ ഡെലിവറി സേവനം ആരംഭിച്ച് പുതിയ വിപ്ലവത്തിന് ആല്‍ഫബെറ്റ്

കാന്‍ബെറ: വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ഡ്രോണ്‍ ഡെലിവറി സേവനം അടുത്ത വര്‍ഷം ഒാസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിറ്ററിയില്‍ ആരംഭിക്കുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബൈറ്റിന്റെ ഉപസംരംഭമായ വിംഗ് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ നിര്‍ദിഷ്ട ഡ്രോണുകള്‍ക്ക് സാധഇക്കും.

പുതുസേവനം ആരംഭിക്കുന്നതോടെ ഡ്രോണ്‍ ഡെലിവറിയില്‍ ലോകത്തിലെ ഏറ്റവും അത്യാധുനിക രാജ്യമായി ഓസ്‌ട്രേലിയ മാറും. രാജ്യ തലസ്ഥാനമായ കാന്‍ബെറയുടെ വടക്കന്‍ മേഖലയായ മിറ്റ്‌ചെല്ലിലെ കമ്പനി കേന്ദ്രത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂര പരിധിയില്‍ വരെ ഡ്രോണുകളുപയോഗിച്ച് കോഫി അടക്കമുള്ള ചെറിയ ഉല്‍പ്പന്നങ്ങള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കാനാകും.

സുരക്ഷയ്ക്കു പ്രാധാന്യം നല്‍കികൊണ്ടാണ് 12 റോട്ടര്‍ ഡ്രോണുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും 4.5 കിലോ ഭാരമുള്ള ഓരോ ഡ്രോണിനും 1.5 കിലോ ഭാരം വരെ വഹിക്കാനാകുമെന്നും വിംഗ് സിഇഒ ജംയിംസ് റയാന്‍ ബര്‍ഗെസ് പറഞ്ഞു. ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ഓട്ടോമാറ്റിക്കായി പറക്കുന്ന ഒന്നിലധികം ഡ്രോണ്‍ സര്‍വീസുകള്‍ക്ക് ഒരേ സമയത്തു തന്നെ മേല്‍നോട്ടം വഹിക്കാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കഴിയും.

ഉയര്‍ന്ന നിലവാരത്തിലുള്ള ഓട്ടോമേഷന്‍ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്ന ഡ്രോണുകള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനാകും. ഇനി എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഒരു മനുഷ്യ നിയന്ത്രിതാവ് നടപടി സ്വീകരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഡ്രോണ്‍ തന്നെ തക്കതായ നീക്കം സ്വയം നടത്തി പ്രശ്‌നം പരിഹരിക്കും. അതിവേഗത്തില്‍ സാധനങ്ങള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കെത്തിക്കാന്‍ ഇവയ്ക്ക് കഴിയും-അദ്ദേഹം വ്യക്തമാക്കി.

ആദ്യ പരീക്ഷണത്തില്‍ തന്നെ ഏകദേശം 30 ബിസിനസുകള്‍ പദ്ധതിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രോണ്‍ സര്‍വീസിന്റെ സുരക്ഷ ഉറപ്പാക്കാനും പരീക്ഷണഫലത്തെ അടിസ്ഥാനമാക്കി ഭാവിയില്‍ ഈ മേഖലയില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെപ്പറ്റി പഠിക്കാനുമായി സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി 2014 മുതല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിംഗുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: FK News
Tags: Cofee drone