ഗജ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിലും ജാഗ്രത നിര്‍ദേശം

ഗജ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിലും ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ തീരത്തേയ്ക്ക് അടുത്തതോടെ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍.ഇതേത്തുടര്‍ന്ന് കേരളാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

ചെന്നൈയുടെ തെക്ക് ഭാഗത്ത് 490 കിലോമീറ്ററും, നാഗപട്ടണത്തിന്റെ വടക്ക് കിഴക്കായി 580 കിലോമീറ്ററും അകലെയാണ് നിലവില്‍ ഗജ വീശിയടിക്കുന്നത്. തീരത്തേയ്‌ക്കെത്തുമ്പോള്‍, വേഗത മണിക്കൂറില്‍ എണ്‍പത് മുതല്‍ നൂറ് കിലോമീറ്റര്‍ വരെയാകാനുള്ള സാധ്യതയാണ് നില നില്‍ക്കുന്നത്.

വീശിയടിക്കുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലും നല്‍കിയിരിക്കുന്നത്. പ്രദേശത്തു നിന്നും നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

Comments

comments

Categories: Current Affairs