മൊത്തവില്‍പ്പന വില സൂചിക പണപ്പെരുപ്പം നാല് മാസത്തെ ഉയരത്തില്‍

മൊത്തവില്‍പ്പന വില സൂചിക പണപ്പെരുപ്പം നാല് മാസത്തെ ഉയരത്തില്‍

മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഒക്‌റ്റോബറില്‍ 5.28 ശതമാനമായി ഉയര്‍ന്നു. സെപ്റ്റംബറിലിത് 5.13 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ 3.68 ശതമാനമായിരുന്നു ഡബ്ല്യുപിഐ.

ഇന്ധന, ഊര്‍ജ വിഭാഗത്തിലെ പണപ്പെരുപ്പം സെപ്റ്റംബറിലെ 16.65 ശതമാനത്തില്‍ നിന്ന് ഒക്‌റ്റോബറില്‍ 18.44 ശതമാനത്തിലെത്തി. നിര്‍മിതോല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പം സെപ്റ്റംബറിലെ 4.22 ശതമാനത്തില്‍ നിന്ന് ഒക്‌റ്റോബറില്‍ 4.49 ശതമാനത്തിലെത്തി.

ധാന്യങ്ങള്‍, ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയിലെ പണപ്പെരുപ്പം യഥാക്രമം 6.24 ശതമാനം, 9.49 ശതമാനം, 93.65 ശതമാനം എന്നിങ്ങനെയായി. അതേസമയം നെല്ലിലെ പണപ്പെരുപ്പ വളര്‍ച്ച 4.08 ശതമാനത്തിലേക്ക് താഴ്ന്നു.

Comments

comments

Categories: Business & Economy