ഫോക്‌സ്‌വാഗണ്‍ സെക്യുര്‍ പദ്ധതിയും കോര്‍പ്പറേറ്റ് ബിസിനസ് സെന്ററും ആരംഭിച്ചു

ഫോക്‌സ്‌വാഗണ്‍ സെക്യുര്‍ പദ്ധതിയും കോര്‍പ്പറേറ്റ് ബിസിനസ് സെന്ററും ആരംഭിച്ചു

കൊച്ചി : ഫോക്‌സ്‌വാഗണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ നിന്ന് കാര്‍ വിലയുടെ 70 ശതമാനമെങ്കിലും വായ്പ എടുക്കുമ്പോള്‍ കാര്‍ സ്വന്തമാക്കി മൂന്ന് വര്‍ഷത്തിന് ശേഷം വിലയുടെ 55 ശതമാനം ഉടമയ്ക്ക് തിരിച്ചു നല്‍കുന്ന ‘ഫോക്‌സ്‌വാഗണ്‍ സെക്യുര്‍’ പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം കുറിച്ചു. മൂന്നു വര്‍ഷത്തിന് ശേഷം ബാക്കി തുക അടച്ചോ ഫോക്‌സ്‌വാഗണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ നിന്ന് വായ്പ എടുത്തോ ഉടമസ്ഥവകാശം തുടരുകയും ചെയ്യാമെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഡയറക്റ്റര്‍ (ഇന്ത്യ) സ്റ്റെഫന്‍ നാപ്പും ഇവിഎം മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സാബു ജോണിയും പറഞ്ഞു. നിലവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന് മാത്രമാണ് ഈ സ്‌കീം ബാധകമാവുക. ഇപ്പോള്‍ കേരളത്തിലെ ഇവിഎം ഷോറൂമുകളില്‍ മാത്രം നടപ്പിലാക്കിയിട്ടുള്ള പദ്ധതി ഒരു വര്‍ഷത്തിനകം രാജ്യത്തെ എല്ലാ നഗരങ്ങളിലും ആരംഭിക്കുന്നതാണെന്ന് നാപ്പ് വ്യക്തമാക്കി.

തൊടൊപ്പം കോര്‍പ്പറേറ്റ് ഇടപാടുകാര്‍ക്ക് സവിശേഷമായ സേവനം ലഭ്യമാക്കുന്ന ബിസിനസ് സെന്ററും കമ്പനി ആരംഭിച്ചു. വായ്പാ സൗകര്യം എളുപ്പത്തിലാക്കാന്‍ ഷോറൂമുകളില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സെന്ററുകള്‍ സഹായിക്കും. ഫോക്‌സ്‌വാഗണ്‍ ഷോറൂമുകളില്‍ നിന്ന് റെന്റ്-എ-കാര്‍ സേവനവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് സാബു ജോണി അറിയിച്ചു.
ഇവിഎം മോട്ടോഴ്‌സുമായുള്ള പങ്കാളിത്തത്തിന്റെ 10-ാം വാര്‍ഷികമാഘോഷിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയെന്ന് നാപ്പ് പറഞ്ഞു. 10 വര്‍ഷം മുന്‍പ് ഒരൊറ്റ ഷോറൂമുമായി ആരംഭിച്ച ഈ ബന്ധം ഇന്ന് 10 ഔട്ട്‌ലെറ്റുകളില്‍ എത്തി നില്‍ക്കുകയാണ്. ഈ കാലയളവില്‍ ഫോക്‌സ്‌വാഗണ് 26,000-ത്തിലേറെ ഇടപാടുകാരെ സൃഷ്ടിക്കാനും ഇവിഎമ്മിന് കഴിഞ്ഞു.

ഇവിഎം ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകള്‍ സ്ഥിതിചെയ്യുന്നത് ആലപ്പുഴ, (വലിയ കലവൂര്‍ ക്ഷേത്രത്തിന് സമീപം, മാരാരിക്കുളം, കലവൂര്‍, ആലപ്പുഴ – 68852), മരട് (ബിടിഎച്ച് സരോവരത്തിന് എതിര്‍വശം, കണ്ണാടിക്കാട്, കൊച്ചി – 682304), കൊല്ലം (സെക്കന്റ് മൈല്‍ സ്റ്റോണ്‍, കിളിക്കൊല്ലൂര്‍, കൊല്ലം – 691004), കോട്ടയം (തെള്ളകം, കോട്ടയം 686016), മൂവാറ്റുപുഴ, (സംഗമം ജംഗ്ഷന്‍, മാര്‍ക്കറ്റ് പിഒ, കടാതി, മൂവാറ്റുപുഴ-686673), പെരുമ്പാവൂര്‍ (എം സി റോഡ്, നങ്ങേലിപ്പടി, പെരുമ്പാവൂര്‍ – 683542), തിരുവല്ല, (എം സി, റോഡ്, തിരുവല്ല – 689 107), തിരുവനന്തപുരം, (എന്‍എച്ച് ബൈപ്പാസ്, വെണ്‍പാലവട്ടം, ആനയറ, തിരുവനന്തപുരം – 695029), ചേരാനല്ലൂര്‍ (ഇടപ്പള്ളി – വരാപ്പുഴ റോഡ്, മഞ്ഞുമ്മല്‍ കവല, ചേരാനല്ലൂര്‍ – 682304), പത്തനംതിട്ട, (തോപ്പില്‍ ബില്‍ഡിംഗ്, ചുരുളിക്കോട്, പത്തനംതിട്ട -689645) എന്നിവിടങ്ങളിലാണ്.

Comments

comments

Categories: Auto