ടൈകോണ്‍ കേരള നാളെയാരംഭിക്കും

ടൈകോണ്‍ കേരള നാളെയാരംഭിക്കും

കൊച്ചി: ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ടൈകോണ്‍ കേരള 2018 ന് നാളെ കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്റില്‍ തുടക്കമാകും. വളര്‍ന്നു വരുന്ന ടെക്‌നോളജികളും സംരംഭകത്വശേഷിയും പ്രയോജനപ്പെടുത്തി വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുകയാണ് ഇത്തവണത്തെ ടൈകോണ്‍ കേരളയുടെ ലക്ഷ്യം.

ആഗോള സംരംഭകത്വ കൂട്ടായ്മയായ ടൈയുടെ (ദ ഇന്‍ഡസ് എന്‍ട്രപ്രണേഴ്‌സ്) കേരള ഘടകം സംഘടിപ്പിക്കുന്ന ദിദ്വിന പരിപാടിയുടെ ഭാഗമായി കാപ്പിറ്റല്‍ കഫേ, റീബില്‍ഡ് കേരള ഐഡിയേഷന്‍ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാര ദാനം, മെന്ററിംഗ് ക്ലാസ്, ടെകനോളജി് എക്‌സ്‌പോ എന്നിവയും നടക്കുന്നതാണ്. കാപ്പിറ്റല്‍ കഫേയില്‍ നാല് മേഖലയില്‍ നിന്ന് തെരഞ്ഞെടുത്ത പത്ത് സംരംഭകര്‍ക്ക് പിച്ച് ഫെസ്റ്റിലൂടെ നിക്ഷേപകര്‍ക്കു മുമ്പില്‍ തങ്ങളുടെ സംരംഭത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള മികച്ച ആശയങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ബിസിനസ് സ്‌കൂളുകളില്‍ സംഘടിപ്പിച്ച കേരള ഐഡിയേഷന്‍ മത്സരം മത്സരത്തില്‍ വിജയികളായവര്‍ക്ക് പുരസ്‌കാരം ടൈകോണ്‍ കേരളയില്‍ വിതരണം ചെയ്യും. ഈ മത്സരത്തില്‍ എറണാകുളം സെന്റ് തെരാസസ് കോളെജ് ഒന്നാം സ്ഥാനം നേടിയ മത്സരത്തില്‍ ഡിസിഎസ്എംഎടി വാഗമണാണ് റണ്ണര്‍ അപ്പുകളായത്. മെന്റിംഗ് ക്ലാസ് വിഭാഗത്തില്‍ ബിസിനസ് പദ്ധതി രൂപീകരണം, കമ്പനിയെ വിലയിരുത്തല്‍, ബിസിനസ് പങ്കാളികളെ കണ്ടെത്തല്‍, ഉല്‍പ്പന്ന/സേവനത്തിന്റെ വില നിലവാരം നിശ്ചയിക്കല്‍, നിക്ഷേപകരെ കണ്ടെത്തുക തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ മാതൃകകളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഈ ബിസിനസ് മേഖലയിലെ പ്രമുഖരുടെയും നിക്ഷേപകരുടെയും മുന്നില്‍ അവതരിപ്പിക്കാന്‍ ടെക്‌നോളജി എക്‌സ്‌പോ ്അവസരം ഒരുക്കും.

പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോസ്, സര്‍ക്കാരേതര സാമൂഹ്യ വികസന സംഘടനയായ ഗൂന്‍ജ് സ്ഥാപകന്‍ അന്‍ഷു ഗുപ്ത, സിഇപിടി സര്‍വകലാശാല പ്രൊഫ. മിക്കി ദേശായ്, അസിം പ്രേംജി സര്‍വകലാശാലയില്‍ നിന്നുള്ള ഡോ ഹരിണി നാഗേന്ദ്ര, എഴുത്തുകാരനായ മനു പിള്ള, ഹാപ്പി ഷാപ്പി സഹസ്ഥാപകരായ നിതിന്‍ സൂദ്, സന എച്ച് സൂദ്, ചേക്കുട്ടി പാവ സംരംഭകയായ ലക്ഷ്മി മേനോന്‍ എന്നിവരാണ് ദ്വിദിന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷരായെത്തുന്നത്.

Comments

comments

Categories: Business & Economy
Tags: Tiecon