ഡുകാറ്റി പാനിഗാലെ വി4 സ്‌പെഷാലെ ഇന്ത്യയില്‍

ഡുകാറ്റി പാനിഗാലെ വി4 സ്‌പെഷാലെ ഇന്ത്യയില്‍

എക്‌സ് ഷോറൂം വില 51.81 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഡുകാറ്റി പാനിഗാലെ വി4 സ്‌പെഷാലെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 51.81 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് ഡുകാറ്റി പാനിഗാലെ വി4 അടിസ്ഥാനമാക്കിയാണ് പാനിഗാലെ വി4 സ്‌പെഷാലെ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ നിരവധി പെര്‍ഫോമന്‍സ് അപ്‌ഡേറ്റുകള്‍ ലഭിച്ചു. സ്റ്റാന്‍ഡേഡ് മോട്ടോര്‍സൈക്കിളിനേക്കാള്‍ ഏകദേശം മൂന്ന് മടങ്ങ് അധികം വില വരുന്നതാണ് ഡുകാറ്റി പാനിഗാലെ വി4 സ്‌പെഷാലെ. സ്റ്റാന്‍ഡേഡ് പാനിഗാലെ വി4 മോട്ടോര്‍സൈക്കിളിന് 20.53 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. ‘സ്‌പെഷല്‍’ മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍ ആഗോളതലത്തില്‍ 1,500 എണ്ണം പാനിഗാലെ വി4 സ്‌പെഷാലെ മാത്രമാണ് നിര്‍മ്മിക്കുന്നത്.

സ്‌ക്രീന്‍ പ്രിന്റഡ് ലോഗോ, സീരിയല്‍ നമ്പര്‍ എന്നിവ സഹിതം ബില്ലറ്റ് സ്റ്റിയറിംഗ് പ്ലേറ്റ്, അള്‍ട്രാസ്വേഡ് പൊതിഞ്ഞ അല്‍കാന്ററ സീറ്റ്, കാര്‍ബണ്‍ ഫൈബര്‍ ഹീല്‍ ഗാര്‍ഡുകള്‍ എന്നിവ ഡുകാറ്റി പാനിഗാലെ വി4 സ്‌പെഷാലെ മോട്ടോര്‍സൈക്കിളിന് ലഭിച്ചു. ത്രിവര്‍ണ്ണ ലിവറിയാണ് മറ്റൊരു പ്രത്യേകത. മുന്നില്‍ ഫുള്ളി അഡ്ജസ്റ്റബിള്‍ നിക്‌സ്-30 ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകളും പിന്നില്‍ ടിടിഎക്‌സ്36 മോണോഷോക്കുമാണ് (ഓഹ്‌ലിന്‍സ്) സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കുന്നത്. ടൈറ്റാനിയം അക്രാപോവിച്ച് എക്‌സോസ്റ്റ്, കാസ്റ്റ് മഗ്നീഷ്യം സബ്‌ഫ്രെയിം എന്നിവയും ലഭിച്ചു.

അതേ 1103 സിസി, വി4 എന്‍ജിനാണ് ഡുകാറ്റി പാനിഗാലെ വി4 സ്‌പെഷാലെ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 13,750 ആര്‍പിഎമ്മില്‍ 226 ബിഎച്ച്പി കരുത്തും 11,000 ആര്‍പിഎമ്മില്‍ 133.6 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. 174 കിലോഗ്രാമാണ് ബൈക്കിന്റെ ഡ്രൈ വെയ്റ്റ്. കാവസാക്കി നിഞ്ച എച്ച്2, അപ്രീലിയ ആര്‍എസ്‌വി4 തുടങ്ങിയവയാണ് റേസ് ട്രാക്കിലെ എതിരാളികള്‍. കാര്‍ത്തികേയ് ഉനിയാല്‍ എന്ന യുവാവാണ് ഡുകാറ്റി പാനിഗാലെ വി4 സ്‌പെഷാലെയുടെ ഇന്ത്യയിലെ ആദ്യ ഉടമ.

Comments

comments

Categories: Auto