വലിയ കാഴ്ചപ്പാടുകളോടു കൂടിയ ചെറിയ സംരംഭം

വലിയ കാഴ്ചപ്പാടുകളോടു കൂടിയ ചെറിയ സംരംഭം

ബിസിനസ് തുടങ്ങാനായി ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസിലെ ഏറ്റവും വലിയ ചിന്ത എങ്ങനെ കോടികളുടെ സമ്പാദ്യം നേടാം എന്നതായിരിക്കും. സ്വന്തത്തെ നിലനില്‍പ്പ് കഴിഞ്ഞു മാത്രമേ ഏതൊരു സംരംഭകനും സാമൂഹിക സേവനത്തെ പറ്റി ചിന്തിക്കുകയുള്ളൂ. എന്നാല്‍ ഇതാ ഇവിടെ ഹരിയാനയിലെ ഗുര്‍ഗാവ് സ്വദേശിയായ വിനോദ് കപൂര്‍ എന്ന സംരംഭകന്‍ ഈ രംഗത്തേക്ക് കടന്നു വന്നത് തന്നെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഹരിയാനയിലെ ജനതക്ക് ഒരു കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടെയാണ്. 1973 ല്‍ തന്റെ 22 ആം വയസ്സില്‍ എന്‍ജിനീയറിംഗ് ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് കടന്ന വിനോദ് കപൂര്‍ കോഴി വളര്‍ത്തലിന്റെ വ്യവസായികവശം ഹരിയാനയിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി പുതിയ വിജയ മാതൃക സൃഷ്ടിക്കുകയായിരുന്നു. ഇന്ന് ലോകമെമ്പാടും അത്യുല്‍പാദന ശേഷിയുള്ള കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് വ്യത്യസ്തമായ ഒരു ബിസിനസ് മാതൃക സൃഷ്ടിക്കുകയാണ് ഈ സംരംഭകന്‍.

ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാനും വിജയിക്കാനുമുള്ള ആഗ്രഹം മാത്രമല്ല ഒരു യഥാര്‍ത്ഥ സാരംഭകനെ വാര്‍ത്തെടുക്കുന്നത്. മറിച്ച് സാമൂഹിക പ്രതിബദ്ധതയും അതിനൊരു ഘടകമായി വരും. ഇത്തരത്തില്‍ ലാഭമുണ്ടാക്കുക എന്ന ആശയത്തിനപ്പുറം തനിക്ക് ചുറ്റുമുള്ള ലോകം അഭിവൃദ്ധി പ്രാപിക്കണം എന്ന ആശയത്തിന് പുറത്ത് സംരംഭം തുടങ്ങിയ വ്യക്തിയാണ് ഹരിയാന സ്വദേശിയായ വിനോദ് കപൂര്‍.വിധിയുണ്ടെങ്കില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ധനികനാകാന്‍ സാഫഹിക്കും എന്നാല്‍ അതിനേക്കാള്‍ ഏറെ അപ്പുറത്താണ് സാധാരക്കാരായ ഒരു വിഭാഗം ജനങ്ങള്‍ക്ക് ജീവിക്കാനുള്ള വരുമാനം കണ്ടെത്താന്‍ സാഹയിക്കുക എന്നത്. എന്‍ജിനീയറിംഗ് പഠനകാലം മുതല്‍ക്കേ ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ചിന്തയാണ് വിനോദ് കപൂറിന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. പഠനശേഷം മികച്ച ജോലി ലഭിക്കുകയും സ്വീഡിഷ് മാച്ച് എന്ന സ്ഥാപനത്തിന്റെ രാജ്യത്തെ തന്നെ തലവന്‍ എന്ന തലത്തിലേക്ക് ചെറിയ പ്രായത്തില്‍ത്തന്നെ എത്തുകയും ചെയ്‌തെങ്കിലും അതൊന്നും തന്നെ വിനോദിനെ സന്തുഷ്ടനാക്കിയില്ല.

തനിക്കു ചുറ്റുമുള്ള ലോകത്തിന്റെ വേദനയും കഷ്ടപ്പാടുകളുമായിരുന്നു വിനോദിന്റെ മനസ്സ് നിറയെ. ചുറ്റുപാടുമുള്ള ജനങ്ങളുടെ നിലനില്‍പ്പിന് ഉതകുന്ന രീതിയില്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യണം എന്ന മോഹമാണ് ഒരു സംരംഭയം തുടങ്ങുന്ന തലത്തിലേക്ക് വിനോദിനെ എത്തിച്ചത്. എന്നാല്‍ വിദ്യാസമ്പന്നരായ ആളുകള്‍ നന്നേ കുറവുള്ള തന്റെ ഗ്രാമത്തില്‍ നിന്നുകൊണ്ട് ഒരു വലിയ കമ്പനി തുടങ്ങാനല്ല വിനോദ് ആഗ്രഹിച്ചത്. വലിയ കാഴ്ചപ്പാടുകളോടു കൂടിയ ചെറിയ സംരംഭം എന്നതായിരുന്നു അദ്ദേഹം കണ്ട സ്വപ്‌നം. ഇതിന്റെ ഭാഗമായി തനിക്ക് ഏതെല്ലാം തരത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങാനാകും എന്ന് അദ്ദേഹം ചിന്തിച്ചു. ഓരോ പ്രൊജക്റ്റിന്റെയും സാധ്യതകളെ പറ്റിയും അവ എങ്ങനെയാണ് സാധാരണക്കാര്‍ക്ക് ഗുണകരമാകുക എന്നതിനെപ്പറ്റിയും വിനോദ് കപൂര്‍ പഠനം നടത്തി. രാജ്യത്തോടുള്ള സാമൂഹ്യ പ്രതിബദ്ധത നിലനിര്‍ത്തുക , ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ഉദ്ദേശത്തോടെ വിനോദ് കുമാര്‍ തുടങ്ങിയ സംരംഭമാണ് കെഗ് ഫാം.കോഴികളെ ശാസ്ത്രീയ പ്രജനന രീതി വഴി വികസിപ്പിച്ചെടുത്ത് ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളെ കോഴി വളര്‍ത്തല്‍ വഴി സമ്പാദ്യം നേടിയെടുക്കാന്‍ പ്രാപ്തരാക്കുകയാണ് കെഗ് ഫാം ചെയ്യുന്നത്.

എന്തുകൊണ്ട് കോഴിവളര്‍ത്തല്‍ ?

എന്‍ജിനീയറിംഗ് ബിരുദധാരിയായ ഒരു യുവാവ് ജീവിതത്തിലെ നല്ല പ്രായത്തില്‍ മാന്യമായ വേതനം ലഭിക്കുന്ന സ്റ്റാറ്റസുള്ള ഒരു ജോലി ഉപേക്ഷിച്ച് കോഴി വളര്‍ത്തലിലേക്ക് തിരിയുന്നു. സംരംഭകത്വ ആശയങ്ങള്‍ ഏറെ വ്യത്യസ്തമായിരിക്കുന്ന ഇക്കാലത്ത് പോലും ഇത്തരത്തില്‍ ഒരു തീരുമാനം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. അപ്പോള്‍ 1973 ലെ കാര്യം പറയാനുണ്ടോ ? തന്റെ ആഗ്രഹം തുറന്നു പറഞ്ഞപ്പോള്‍ തന്നെ വീട്ടുകാരില്‍ നിന്നും വലിയ രീതിയിലുള്ള എതിര്‍പ്പാണ് വിനോദ് കപൂര്‍ നേരിട്ടത്. എന്നാല്‍ അതുകൊണ്ടൊന്നും തളരുന്ന ആളായിരുന്നില്ല അദ്ദേഹം.സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി തന്റെ വ്യക്തി ജീവിതത്തില്‍ ഏതുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നു.

എങ്കില്‍ പിന്നെ വേറെ എന്തല്ലാം ബിസിനസ് നടത്താം. എന്തിനാണ് കോഴിവളര്‍ത്തലിലേക്ക് തന്നെ തിരിയാനുള്ള കാരണം എന്താണ് എന്ന ചോദ്യം മാത്രം ബാക്കിയായി. എന്നാല്‍ ആ ചോദ്യത്തിന് മുന്നില്‍ വ്യക്തമായ ഉത്തരമുണ്ടായിരുന്നു വിനോദ് കപൂറിന്. തന്റെ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ആളുകളും അക്കാലത്ത് അടിസ്ഥാന വിദ്യാഭ്യാസം മാത്രമുണ്ടായിരുന്നവരായിരുന്നു. അവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ഒരു തൊഴില്‍ എന്ന നിലക്കാണ് കോഴിവളര്‍ത്തല്‍ എന്ന സംരംഭത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. ശാസ്ത്രീയമായ പ്രജനന മാര്‍ഗങ്ങള്‍ സ്വീകരിച്ച് കോഴികളെ ഉല്‍പാദിപ്പിച്ച് വില്‍ക്കുക എന്നതായിരുന്നു അദ്ദേഹം മുന്നോട്ട് വച്ച പദ്ധതി.

തല്‍പരരായ ഗ്രാമവാസികളെ കൂടെ കൂട്ടിക്കൊണ്ട് 1967 ല്‍ തന്നെ വിനോദ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ തികച്ചും അസംഘടിതമായി വളരെ ചെറിയ രീതിയില്‍ മാത്രമാണ് കോഴിക്കുഞ്ഞുങ്ങളുടെ ഉല്‍പാദനം നടന്നിരുന്നത്.1973 ലാണ് പൂര്‍ണരീതിയില്‍ ഒരു സംരംഭകാത്തവ മാതൃക കൈവരുന്നത്.ഇന്ത്യയുടെ ഗ്രാമീണ ജനതയുടെ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി അവര്‍ക്ക് വരുമാനമുണ്ടാകുന്ന തരത്തില്‍ ഗ്രാമീണ കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് കെഗ് ഫാംസ്. 1967 മുതല്‍ ഇതുവരെയായി പത്ത് ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് കെഗ് ഫാംസിന്റെ സേവനം ലഭ്യമായിട്ടുള്ളത്.

ഇന്ത്യയില്‍ കോഴിവളര്‍ത്തലിന് ഇന്നത്തെ പോലെ വലിയ പ്രാധാന്യമൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ആവശ്യമുള്ള മുട്ടകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. ചെറിയ രീതിയിലുള്ള നടന്‍ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ മാത്രമാണ് അന്നുണ്ടായിരുന്നത്.എന്നാല്‍ ഇറക്കുമതി ഒഴിവാക്കി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് താന്‍ വിഭാവനം ചെയ്യുന്ന സംരംഭം കൊണ്ട് കഴിയണം എന്ന ചിന്തയായിരുന്നു വിനോദ് കപൂറിനെ മുന്നോട്ട് നയിച്ചത്.

പയ്യെ പയ്യെ വിജത്തിലേക്ക് നടന്നു കയറിയ കെഗ്

കെഗ് എന്ന തന്റെ സ്ഥാപനത്തിന് കീഴില്‍ ഗ്രാമീണ സംരംഭകരെ ഉള്‍പ്പെടുത്തി വിവിധ ക്ലസ്റ്ററുകള്‍ രൂപീകരിച്ചു.അതിനുശേഷം കോഴിവളര്‍ത്തലിന്റെ വിവിധ ഘട്ടങ്ങളെ പറ്റി പരിശീലനം നല്‍കി. ശേഷം തികച്ചും ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കോഴികളെ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോഴികളെ വിവിധ ക്ലസ്റ്ററുകളില്‍ പെടുന്ന സംരംഭകര്‍ക്ക് വളര്‍ത്തുന്നതിനായി നല്‍കി. അവിടെ ഉല്‍പ്പാദിപ്പിക്കുന്ന മുട്ടകള്‍ വിപണിയിലേക്ക് പോകാന്‍ തുടങ്ങിയതോടെ കെഗ് ഫാംസ് എന്ന സംരംഭം വിജയം കണ്ടു തുടങ്ങി.ജോലി ഉപേക്ഷിച്ചു ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ കയ്യില്‍ വലിയ നീക്കിയിരിപ്പൊന്നും ഉണ്ടായിരുന്നു. സ്വന്തം നിക്ഷേപം കൂടാതെ വീട്ടുകാരില്‍ നിന്നും പണം കടം വാങ്ങുക കൂടി ചെയ്തിട്ടാണ് വിനോദ് കപൂര്‍ കെഗിന് തുടക്കമിട്ടത്.

നിശ്ചിത കാലം കഴിയുമ്പോള്‍ വിപണിയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി തന്റെ ഫാമിലും മാറ്റങ്ങള്‍ കൊണ്ട് വരാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. മുട്ടയുടെയും ഇറച്ചിയുടെയും ആവശ്യം വര്‍ധിച്ചപ്പോള്‍ കോഴികളെ പ്രജനനത്തിലൂടെ ജനിപ്പിക്കുന്ന കണ്ടുപിടിത്തത്തിലേക്കായി പിന്നീടുള്ള ശ്രദ്ധ.എന്നാല്‍ ഇത് കെഗ് ഫാംസില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. മുട്ടകള്‍ ചൂട് നല്‍കി വിരിയിപ്പിച്ചെടുക്കുന്നതിനു പകരം കോഴികള്‍ അതായിരുന്നു വിരിയിക്കുന്ന രീതി വ്യാവസായികാടിസ്ഥാനത്തില്‍ പരീക്ഷിച്ചു വിജയിച്ച ആളാണ് വിനോദ് കപൂര്‍.താന്‍ വിഡ്ഢിയാണെന്ന് പറഞ്ഞവര്‍ക്ക് ബിസിനസ് വിജയിപ്പിച്ച് പകരം വീട്ടാന്‍ വിനോദിനായി.

പത്തുലക്ഷത്തില്‍ അധികം കുടുംബങ്ങള്‍ക്ക് കോഴിവളര്‍ത്തലിലൂടെ വരുമാനമാര്‍ഗം നേടിക്കൊടുക്കാന്‍ സാധിച്ചു എന്നതും അതിലൂടെ ധാരാളം സംരംഭകരെ സൃഷ്ടിക്കാനായി എന്നതും ഇദ്ദേഹത്തിന്റെ നേട്ടമാണ്.വിനോദ് കപൂര്‍ എന്ന ഈ സംരംഭകരന്റെ പ്രയത്‌നങ്ങള്‍ക്കുള്ള പുരസ്‌കാരമായി 1977ല്‍ സര്‍ക്കാര്‍ കെഗ് ഫാംസിനെയും ശാസ്ത്രീയ പ്രജനന രീതിയെയും അംഗീകരിച്ചു. ഹരിയാനയിലെ ഗുര്‍ഗാവില്‍ പ്രവര്‍ത്തനം തുടങ്ങിയ കെഗ് ഫാംസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലും നഗരങ്ങളിലും വ്യാപിച്ച് കഴിഞ്ഞു.

1990 കളുടെ അന്ത്യത്തില്‍ വിദേശ വിപണിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കെജി ഫാംസിനായി.കുറോയിലര്‍ ഹാച്ചിംഗ് എഗ്ഗ്‌സ്, കുറോയിലര്‍ കോഴിക്കുഞ്ഞുങ്ങള്‍, കുറോയിലര്‍ കോഴികള്‍, കെസ്റ്റണ്‍ ഗോള്‍ഡന്‍ എഗ്ഗ്,കെഗ്‌സ് മുട്ടകള്‍ എന്നിവയാണ് കെഗ്‌സ് ഫാംസിന് കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍.വിദേശരാജ്യങ്ങളിലും ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഇവിടങ്ങളില്‍ സര്‍ക്കാരും ലോക ബാങ്കും ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്.

ലക്ഷ്യമാണ് പ്രധാനം, മനസ്സ് കൈവിടരുത്

ബിസിനസ് തുടങ്ങാനുള്ള ആഗ്രഹം മാത്രം ഉണ്ടായാല്‍ പോരാ ആശയവും ലക്ഷ്യബോധവും കൂടി വേണം.മറ്റുള്ളവര്‍ കാണാത്ത അവസരങ്ങള്‍ കാണുന്നവനായിരിക്കണം ഒരു സംരംഭകന്‍ എന്നാണ് വിനോദ് കപൂറിന്റെ അഭിപ്രായം.ബിസിനസുകാരനാകാന്‍ വേണ്ടി മാത്രം ആ മേഖലയിലേക്ക് ഒരാള്‍ വരുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. വ്യക്തമായ ആശയം കൂടെയുണ്ടെങ്കില്‍ മാത്രം ഈ മേഖലയിലേക്ക് കടന്നു വരിക എന്നതിലാണ് അദ്ദേഹം വിശ്വസിക്കുനന്നത്.

ബിസിനസ് തുടങ്ങാനായി തുനിഞ്ഞിറങ്ങിയാല്‍ ശ്രദ്ധ ത്തില്‍ മാത്രമായിരിക്കണം. നമ്മെ പിന്തിരിപ്പിക്കാന്‍ പലവിധ കാര്യങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ലക്ഷ്യമാണ് പ്രധാനം എന്ന് മനസ്സില്‍ ഉറപ്പിക്കുക. ബിസിനസ് ജീവിതത്തില്‍ തനിക്ക് നിരവധി അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അവയെ തരണം ചെയ്യാനുള്ള മാര്ഗങ്ങള് കണ്ടെത്താനാണ് തന്‍ ശ്രമിച്ചിട്ടുള്ളത്.നീണ്ട 45 വര്‍ഷത്തെ ബിസിനസ് പാരമ്പര്യമുണ്ട് വിനോദിനിപ്പോള്‍. തന്റെ 79 ആം വയസ്സിലും ഇനിയും ബിസിനസില്‍ തനിക്ക് ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് എന്ന് തന്നെയാണ് ഈ സംരംഭകന്‍ വിശ്വസിക്കുന്നത്. ആ വിശ്വാസവും ലക്ഷ്യബോധവുമാണ് ഇദ്ദേഹത്തിന്റെ വിജയം. ബിസിനസിലെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചുകൊണ്ട് വാര്‍ധക്യത്തിന്റെ നിറവിലും വിനോദ് കപൂറിന്റെ ഭാര്യ കൂടെയുണ്ട്.

Comments

comments

Categories: Top Stories