ഒഡീഷയില്‍ ബിസിനസ് വികസനത്തിനൊരുങ്ങി ഒയോ

ഒഡീഷയില്‍ ബിസിനസ് വികസനത്തിനൊരുങ്ങി ഒയോ

ഒരു വര്‍ഷത്തിനുള്ളില്‍ ഹോട്ടലുകളുടെ എണ്ണം 190 ല്‍ നിന്നും 400 ആക്കി ഉയര്‍ത്താന്‍ പദ്ധതി

ഭുവനേശ്വര്‍ : ഓണ്‍ലൈന്‍ ബജറ്റ് ഹോട്ടല്‍ സേവനദാതക്കളായ ഒയോ ഹോട്ടല്‍സ് ഒഡീഷയില്‍ ബിസിനസ് വികസിപ്പിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഒയോയ്ക്കു കീഴിലുള്ള ഹോട്ടലുകളുടെ എണ്ണം 190 ല്‍ നിന്നും 400 ആക്കി ഉയര്‍ത്താനാണ് പദ്ധതി. ഇതു വഴി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രത്യക്ഷമായും പരോക്ഷമായും 6,000 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ഒഡീഷയിലെ ശക്തമായ സാന്നിധ്യമുള്ള ഒയോ നിലവില്‍ ഭുനേശ്വര്‍, പൂരി, കട്ടക്, റൂര്‍ക്കേല, ജര്‍സുഗ്ദ നഗരങ്ങളിലാണ് സേവനം നല്‍കുന്നത്. വിശ്രമത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി സംസ്ഥാനത്തെത്തുന്നവര്‍ക്ക് സഹായകമായി സംബല്‍പൂര്‍, ബെര്‍ഹംപൂര്‍, അന്‍ഗുല്‍ ഗോപാല്‍പൂര്‍, സത്പാഡ നഗരങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഷാഹീത് നഗര്‍, റെയ്ല്‍വേ സ്റ്റേഷന്‍, ഭുവനേശ്വറിലെ പാട്ടിയ എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് ഒയോയ്ക്ക് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നത്. പൂരിയില്‍ നിന്ന് തീര്‍ത്ഥാടകരായ ഉപഭോക്താക്കളെ കമ്പനിക്ക് ധാരാളമായി ലഭിക്കുന്നുണ്ട്.

ഈ മാസം 28 ന് ഭുവനേശ്വറില്‍ നടക്കുന്ന പുരുഷ ഹോക്കി ലോക കപ്പ് 2018 ന്റെ പങ്കാളിയായികൊണ്ട് അടുത്തിടെ ഒഡീഷ വിനോദസഞ്ചാര വികസന കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോക കപ്പ് കാണാനെത്തുന്നവര്‍ക്കുള്ള ഹോട്ടല്‍, ഹോംസ്‌റ്റേ സൗകര്യങ്ങള്‍ ഒയോ ഒരുക്കുന്നതാണ്. സംസ്ഥാനത്ത് നടക്കുന്ന മേക്ക് ഇന്‍ ഒഡീഷ കോണ്‍ക്ലേവില്‍ ഒയോ പങ്കെടുക്കുന്നുണ്ട്.

ഒഡീഷ് നിക്ഷേപകരുടെയും സംരംഭകരുടെയും വിനോദസഞ്ചാരികളുടെയും ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണെന്നും വിനോദസഞ്ചാര രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ പല പുരോഗമനപരമായ നയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഈ മേഖലയിലേക്ക് സംഭാവന നല്‍കാനായതില്‍ സന്തോഷമുണ്ടെന്നനും ഒയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗര്‍വാള്‍ പറഞ്ഞു. 2015 ഓഗസ്റ്റില്‍ ഒഡീഷയിലേക്ക് ചുവടുവെച്ച ഒയോ സംസ്ഥാനത്തെ ചെറുകിട, സ്വതന്ത്ര ഹോട്ടല്‍ ഉടമകളുമായുള്ള സഹകരിച്ച് താമസസൗകര്യങ്ങള്‍ക്ക് ഏകീകൃതമായ നിലവാരം ഉറപ്പാക്കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ അവരെ ശക്തരാക്കികൊണ്ട് ഹോസ്പിറ്റാലിറ്റി മേഖലയിലെ മുന്‍നിര കമ്പനിയാകാനും ഒയോ സഹായം നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: OYO