ചെലവുകുറഞ്ഞ വീടുകള്‍ അപ്രാപ്യമോ?

ചെലവുകുറഞ്ഞ വീടുകള്‍ അപ്രാപ്യമോ?

ചെലവു കുറച്ച് നിര്‍മിക്കുന്ന വീടുകള്‍ എന്ന് അവകാശവാദമുന്നയിച്ചു വിപണിയില്‍ കാണുന്ന ഭവനങ്ങളില്‍ പലതും സാധാരണക്കാര്‍ക്ക് താങ്ങാനാകാതെ വരുന്നു

ലോകത്ത് ഇന്നു ഭരണകൂടങ്ങള്‍ വലിയ പ്രാധാന്യമെടുത്തു നടപ്പാക്കുന്ന അടിസ്ഥാനസൗകര്യവികസനപരിപാടികളിലൊന്ന് ഭവനനിര്‍മാണ പദ്ധതിയാണ്. എല്ലാവര്‍ക്കും വീട് എന്ന മുദ്രാവാക്യം നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ മാത്രമല്ല, രാജ്യാന്തര തലത്തിലുള്ള ഏജന്‍സികളും ശ്രമിക്കുന്നു. എന്നാല്‍ പലപ്പോഴും താങ്ങാവുന്ന തുകയ്ക്ക് ഒരു വീടു സ്വന്തമാക്കുകയെന്ന് ആഗ്രഹം സാധാരണക്കാരനു നടക്കാതെ പോകുന്നു. വികസിത രാജ്യങ്ങളില്‍ ഇത്തരം സാഹചര്യം കൂടുതലാണ്.

ഒരു വീട് സ്വന്തമാക്കാന്‍ പല തവണ ശ്രമിച്ച് പരാജയപ്പെട്ട വ്യക്തിയാണ് അഡ്വക്കെറ്റ് ജെയ്‌സണ്‍ കൂപ്പര്‍. ന്യൂസിലാന്‍ഡ് തലസ്ഥാനമായ വെല്ലിംഗ്ടണില്‍ ചെലവു കുറഞ്ഞ വീടു നല്‍കാമെന്ന മോഹനസുന്ദരവാഗ്ദാനങ്ങള്‍ വിശ്വസിച്ച അദ്ദേഹത്തിന് കടുത്ത നിരാശയില്‍ ശ്രമം ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. ജോലി ചെയ്തു വരുന്ന ഓക്‌ലന്‍ഡ് നഗരത്തില്‍ ഒരു ശരാശരി വീടിന്റെ വില ഒരു ദശലക്ഷത്തിലധികം ന്യൂസിലന്‍ഡ് ഡോളര്‍ (678,000 ഡോളര്‍) ആണ്. ഇത് അദ്ദേഹത്തെ വാടകവീട്ടില്‍ തുടരുന്നതിനു നിര്‍ബന്ധിതനാക്കി.

സാമാന്യം നല്ല പ്രൊഫഷണല്‍ ജീവിതം നയിക്കുന്ന 33 വയസകാരനായ എനിക്ക് ഒരു വീട് വാങ്ങി താമസിക്കാന്‍ കഴിയുന്നില്ലെന്ന കൂപ്പര്‍ പറയുന്നു. ന്യൂസിലന്‍ഡിലെ 40കളിലെത്തിയവര്‍ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക ഇപ്പോള്‍ ബുദ്ധിമുട്ടാണ്. രാജ്യത്തെ ജനസംഖ്യയില്‍ നാല്‍പ്പതു വയസില്‍ താഴെയുള്ളവരില്‍ നാലിലൊന്നു പേര്‍ക്കു മാത്രമാണ് സ്വന്തമായി വീടുള്ളത്. 1991-നെ അപേക്ഷിച്ച് പകുതിയായി ചുരുങ്ങിയിരിക്കുന്നു ഇവരുടെ എണ്ണം.

സത്യത്തില്‍ വീട് സ്വന്തമാക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുവരുന്നത് ഒരു ആഗോള പ്രവണതയാണ്. അവരുടെ സാമ്പത്തിക മുന്‍ഗണനാക്രമങ്ങളിലുള്ള ഉദാസീനതയെയും ധൂര്‍ത്തിനെയുമാണ് മുതിര്‍ന്നവര്‍ ഇതിനു കുറ്റപ്പെടുത്തുന്നത്. എന്നാല്‍, യാഥാര്‍ഥ്യം വളരെ സങ്കീര്‍ണമാണ്, വീടുകളുടെ വിതരണത്തിലെ അപര്യാപ്തത വികസിത രാജ്യങ്ങളിലെ പാര്‍പ്പിടസൗകര്യരംഗത്തെ ദോഷകരമായി ബാധിക്കുന്നു.

എന്നാല്‍, പുതിയതായി സര്‍ക്കാര്‍ തുടങ്ങിയ കിവി ബില്‍ഡ് എന്ന പദ്ധതി വ്യത്യസ്തമാകുന്നു. പുതുതായി വീടു വാങ്ങാന്‍ ഉദ്ദേശിച്ച ഒരു സംഘം ഓക്ക്‌ലന്‍ഡിലെ 18 പുതിയ വീടുകളിലേക്ക് മാറി. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ത്തന്നെ കൂപ്പറില്‍ നിന്ന് വിഭിന്നമായി, വീട് സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചു. നിശ്ചിത തുകയിലൊതുങ്ങുന്ന ഭവനങ്ങള്‍ വാങ്ങാനുള്ള അവസരം അവര്‍ക്ക് സംജാതമാകുകയായിരുന്നു. ഭവനവില എത്താക്കൊമ്പത്തേക്ക് ഉയര്‍ത്തുന്ന ബില്‍ഡര്‍മാരെ പദ്ധതിയിലേക്ക് അടുപ്പിട്ടില്ല. അങ്ങനെ ന്യൂസിലന്‍ഡിന്റെ ഏറ്റവും വലിയ നഗരത്തിന്റെ മില്ല്യണ്‍-ഡോളര്‍ വസ്തുവിപണിയില്‍ യുവാക്കള്‍ക്ക് കാലു കുത്താന്‍ സാധിച്ചു.

എതായാലും, കിവി ബില്‍ഡ് ഒരു സംവാദം തന്നെ ആഗോളതലത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്. സിഡ്‌നി, ഹോങ്കോംഗ്, ലണ്ടന്‍ തുടങ്ങിയ ലോകത്തിലെ താമസച്ചെലവേറിയ നഗരങ്ങളില്‍ സാധാരണക്കാരന് താങ്ങാനാകുന്ന ഭവനങ്ങള്‍ എന്ന ആശയത്തിന്റെ പ്രസക്തിയെക്കുറിച്ച് അധികൃതരുടെ കണ്ണു തുറപ്പിക്കാന്‍ പദ്ധതിക്കായി. പാര്‍പ്പിട പദ്ധതികളില്‍ സര്‍ക്കാരുകളുടെ മുന്‍ഗണ എന്തായിരിക്കണം, പരമദരിദ്രരായ പൗരന്മാര്‍ക്കായുള്ള ഭവന നിര്‍മാണം, വാടകവീടുകളില്‍ ജീവിതം തള്ളി നീക്കേണ്ടി വരുന്ന കുറഞ്ഞ വരുമാനക്കാര്‍ക്ക് വീടെന്ന സ്വപ്‌നം സത്യമാക്കാന്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ വിഷയങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ ഇത് പ്രേരിപ്പിക്കും.

ഭവനരഹിതരുടെ വര്‍ധനവും താങ്ങാനാകാത്ത വാടകയും പാര്‍പ്പിട പദ്ധതികള്‍ക്ക് എടുക്കുന്ന കാലതാമസവും മനസിലാക്കിയ ന്യൂസിലന്‍ഡിലെ മധ്യഇടതു സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ പാര്‍പ്പിട പ്രശ്‌നപരിഹാരത്തെ ഒറ്റക്കെട്ടായി നേരിടാന്‍ ഒരു അജണ്ട തയ്യാറാക്കിയിരുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ വീടില്ലാത്തവര്‍ക്ക് ലക്ഷം വീട് പദ്ധതി ഏര്‍പ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാലിത് പ്രതിപക്ഷം വിവാദമാക്കി. സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള ഡോക്റ്റര്‍മാരും മാര്‍ക്കറ്റിംഗ് മാനെജര്‍മാരുമൊക്കെയാണ് പദ്ധതിക്കായി അപേക്ഷിച്ചിരിക്കുന്നതെന്നായിരുന്ന ആരോപണം. വരുമാനം കൂടിയവര്‍ ഗുണഭോക്താക്കളാകുന്നതോടെ പാവപ്പെട്ടവര്‍ക്കു വേണ്ടിയെന്ന് പ്രചരിപ്പിച്ചു നടത്തുന്ന പദ്ധതി മധ്യവര്‍ഗക്കാരുടെ ക്ഷേമത്തിനായാണ് യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുകയെന്ന വിമര്‍ശനമുയര്‍ന്നു.

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും പാര്‍പ്പിടസൗകര്യമൊരുക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ പൊതുവെ സാധാരണ നടപടിക്രമമാണ്. ഉദാഹരണത്തിന്, ബ്രിട്ടണില്‍ വീടു വാങ്ങാന്‍ പലിശരഹിതവായ്പകള്‍ നല്‍കുന്ന ഹെല്‍പ്പ് ടു ബൈ പദ്ധതി നിലവിലുണ്ട്. യുഎസിലാകട്ടെ ഭവനരഹിതര്‍ക്കുള്ള സബ്‌സിഡി പദ്ധതികള്‍ സാധാരണമാണ്. ഭവനങ്ങളുടെ വില ഉയരാന്‍ കരണമാകുമെന്നും വീട് വാങ്ങാന്‍ കഴിയുന്ന സാമ്പത്തികഭദ്രതയുള്ളവര്‍ക്കു മാത്രമേ ഗുണകരമാകുകയുള്ളൂവെന്നുമൊക്കെയാണ് സബ്‌സിഡി പദ്ധതികള്‍ നേരിടുന്ന പ്രധാനവിമര്‍ശനം

എന്നാല്‍, കിവി ബില്‍ഡ് പദ്ധതി ഇവിടെ വ്യത്യസ്തമാകുന്നു. ഈ പദ്ധതിയനുസരിച്ച് വീടുകള്‍ വാങ്ങുന്നവര്‍ സര്‍ക്കാര്‍ ബ്‌സിഡി സ്വീകരിക്കുന്നില്ല. വീടുകളുടെ നിര്‍മ്മാണത്തിനും സര്‍ക്കാര്‍ പണം നല്‍കുന്നില്ല. പകരം ഇവിടെ സര്‍ക്കാര്‍, നിശ്ചിത വിലയ്ക്ക് വാങ്ങുമെന്നു ഡെവലപ്പര്‍മാര്‍ക്ക് ഉറപ്പ് നല്‍കുകയാണു ചെയ്യുന്നത്. നിര്‍മാണത്തിന് ബില്‍ഡര്‍മാര്‍ക്ക് ആവശ്യമായ സെക്യൂരിറ്റി സര്‍ക്കാര്‍ നല്‍കുന്നു. പ്രഖ്യാപിത വില ഓരോ പ്രദേശത്തിന്റെയും സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ലേലംവിളി പോലുള്ള അനാവശ്യമല്‍സരങ്ങളും ഒഴിവാകുന്നു.

നിര്‍ദ്ദിഷ്ട വരുമാന പരിധിക്കുള്ളില്‍ കുറവു വരുമാനമുള്ളവര്‍ക്ക് മാത്രമേ കിവി ബില്‍ഡ് വീടുകള്‍ വില്‍ക്കാനാവൂ.120,000 ന്യൂസിലന്‍ഡ് ഡോളര്‍ വരുമാനമുള്ള അവിവാഹിതനോ 180,000 ന്യൂസിലന്‍ഡ് ഡോളര്‍ വരുമാനമുള്ള ദമ്പതികളോ ആണ് വീടുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍. ഈ കണക്കുകളും വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. കാണം, ശരാശരി ന്യൂസീലന്‍ഡുകാരന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 41,200 ന്യൂസിലന്‍ഡ് ഡോളര്‍ ആണ്, ശരാശരി ഗാര്‍ഹികവരുമാനമാകട്ടെ 105,719 ന്യൂസിലന്‍ഡ് ഡോളറും. 20 വയസിനു മേലുള്ളവരുടെ ശരാശരി വരുമാനം മറ്റുള്ള തൊഴിലെടുക്കാന്‍ ശേഷിയുള്ള മറ്റെ എല്ലാ വിഭാഗക്കാരേക്കാളും കുറവാണ് താനും.

ഇപ്പോഴത്തെ രീതിയില്‍ കിവിബില്‍ഡ് വലിയ കാര്യമായി കാണാനാകില്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ ഷമുബീല്‍ ഇയേക്വബ് നിരീക്ഷിക്കുന്നു. സര്‍ക്കാര്‍ ചില വീടുകള്‍ വാങ്ങി ചില മാനദണ്ഡങ്ങള്‍ക്കനുസൃതമായി ചിലര്‍ക്ക് അത് നല്‍കുന്നു. അതു കൊണ്ട് മാത്രം നിങ്ങള്‍ക്ക് വളരെയധികം പണമുണ്ടാക്കാന്‍ കഴിയില്ല, ചെറിയൊരു ലാഭമുണ്ടാക്കാമെന്നു മാത്രം. വരുമാനപരിധിയുടെ മേല്‍ത്തട്ട് താഴ്ത്തുന്നതു കൊണ്ടു മാത്രം കാര്യമില്ല. കാരണം ഭവനനിര്‍മാണ ചെലവ് ന്യൂസിലന്‍ഡില്‍ ഇപ്പോള്‍ വളരെ ഉര്‍ന്നിരിക്കുന്നു. അതിനാല്‍ കിവിബില്‍ഡ് വീടുകള്‍ വാങ്ങാന്‍ ശേഷിയുള്ളവരെ കണ്ടെത്തുകയെന്നതും സര്‍ക്കാരില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തും.കിവി ബില്‍ഡിന്റെ ഭാവിപദ്ധതികളെപ്പറ്റി ഇയേക്വബിനു പ്രതീക്ഷകളുണ്ടെങ്കിലും 2020 ല്‍ തുടങ്ങാനിരിക്കുന്ന നാഗരിക പുനരുദ്ധാരണ പദ്ധതിയുടെ ഫലപ്രാപ്തിയെ കുറിച്ച് അദ്ദേഹം ആശങ്കാകുലനാണ്.

എത്രയൊക്കെ വിവാദപരമാണെന്നു പറഞ്ഞാലും കിവിബില്‍ഡ്, കൂപ്പറിനെ അനന്തമായ വാടകവീടിന്റെ വീര്‍പ്പുമുട്ടില്‍ നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു. കിവിബില്‍ഡിനു യോഗ്യത പ്രഖ്യാപിച്ചിട്ടുള്ള വരുമാനപരിധിയിലും താഴ്ന്ന വരുമാനക്കാരനാണ് അദ്ദേഹം. ഓക്ക്‌ലാന്‍ഡ് പ്രാന്ത മേഖലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ലഭിക്കാന്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അത് അത്രയ്ക്ക് ലാഭകരമായ ഇടപാടെന്നു പറയുക വയ്യ.
വിലപേശലിന്റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്ന കൂപ്പറിന് ഓക്ക്‌ലാന്‍ഡിലെ സ്ഥലവിലയനുസരിച്ച് കാര്‍പാര്‍ക്ക് ഉള്‍പ്പെടെയുള്ള ഒരു കിടപ്പുമുറി അപ്പാര്‍ട്ട്‌മെന്റിനു വേണ്ടി 535,000 ന്യൂസിലന്‍ഡ് ഡോളര്‍ കൊടുക്കേണ്ടി വരും. കൂപ്പറിന്റെ നിലവിലെ പരിതസ്ഥിതിയില്‍ ഇത് താങ്ങാനാകാത്ത വലിയൊരു തുകയാണ്.

പിന്നെയും നിരവധി പ്രശ്‌നങ്ങള്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. കിവിബില്‍ഡ് പ്രോഗ്രാം മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായി, മൂന്നു വര്‍ഷത്തേയ്ക്ക് കെട്ടിടം വില്‍ക്കുന്നത് അനുവദനീയമല്ല. പാവപ്പെട്ടവര്‍ക്കായി നിര്‍മിക്കുന്ന വീടുകള്‍ പെട്ടെന്നുള്ള സാമ്പത്തികനേട്ടത്തിനായി വീടുകള്‍ പെട്ടെന്നു വില്‍ക്കുന്നത് വിലക്കാനുള്ള ഒരു നിയമമാണിത്. ഇത്തരം കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ച് ആരെങ്കിലും കിവിബില്‍ഡ് വാങ്ങേണ്ട കാര്യമെന്തെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. എന്നാല്‍ കൂപ്പറിന്റെ മറുപടി വളരെ ലളിതമാണ്. കിവി ബില്‍ഡ് വീടിന് നിശ്ചിത തുക മുന്‍കൂര്‍ പ്രഖ്യാപിച്ചതിനാല്‍ ബില്‍ഡര്‍മാരുടെ വിലപേശല്‍ നേരിടേണ്ടി വരുന്നില്ല. പദ്ധതിയുടെ ജാഗ്രത സര്‍ക്കാരിുല്‍ തന്നെ നിക്ഷിപ്തമാകുമ്പോള്‍ ഒരു ഡെവലപ്പറില്‍ വിശ്വാസമര്‍പ്പിക്കുകയാണ്കൂടുതല്‍ സൗകര്യമെന്ന് അദ്ദേഹം കരുതുന്നു.

കൂപ്പറിനെപ്പോലുള്ളവരെ ഉദ്ദേശിച്ചാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ന്യൂസിലന്‍ഡ് ഹൗസിംഗ് മന്ത്രി ഫില്‍ ടൈ്വഫോര്‍ഡ് പറയുന്നു. ഭവനവിപണിയുടെ കുരകുക്കിലകപ്പെട്ട യുവദമ്പതികള്‍ക്ക് ഒരു അവസരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. ഭവനഉടമകള്‍ക്ക് അവരുടെ വസ്തുപരിപാലിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിനു ബോധ്യമുണ്ട്. വരുമാനപരിധി ഉയര്‍ത്തിയത് ജനങ്ങളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ടാകും എന്നാല്‍, ഭവനവിപണിയുടെ സംഭാവനയായിരുന്നു അത്.

ഭവനവായ്പകള്‍ക്കായി യുഎസ് നല്‍കുന്ന സംവിധാനങ്ങളുടെ സാധ്യത ടൈ്വഫോര്‍ഡ് പരിശോധിച്ചു. എന്നാല്‍ കിവി ബില്‍ഡില്‍ ഏറ്റവും പ്രാധാന്യം നല്‍കിയത് ലക്ഷംവീട് പരിപാടിക്കായിരുന്നു. 1960 കളിലും 70 കളിലും സ്വീഡിഷ് സര്‍ക്കാരാണ് ഇത് തുടങ്ങിയത്. കൂടുതല്‍ പാര്‍പ്പിടം കെട്ടിപ്പടുക്കുന്നതിലൂടെ രാജ്യത്തെ ഭവന അപര്യാപ്തതയ്ക്ക് അറുതി വരുത്താന്‍ സഹായിച്ചു. ഏതൊരു വിജയകരമായ പദ്ധതിയും പ്രചോദനം നല്‍കിയില്ലെങ്കില്‍ യുവാക്കളെ ആകര്‍ഷിക്കാനുള്ള വസ്തുക്കള്‍ ഉണ്ടാകില്ല.

ചിലര്‍ സാമ്പത്തിക സഹായം ആഗ്രഹിക്കുമെന്നു പറയുന്നു. വെല്ലിംഗ്ടണില്‍ ഡാനിയല്‍ റോബ്‌സണ്‍ സ്വന്തം സ്ഥലം വാങ്ങാന്‍ ആകാംക്ഷയോടെയാണ് സംസാരിച്ചത്. എന്നാല്‍ ഇരുപത് വര്‍ഷത്തിനു ശേഷവുംം അദ്ദേഹത്തിന് കമ്പോളവിലയ്ക്കനുസരിച്ച് നീങ്ങാനാകുന്നില്ല. ഒരു കിവിബില്‍ഡ് വീട് പോലും തന്നെ സംബന്ധിച്ച് ചെലവേറിയതായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്നത് നല്ല കാര്യമാണ്, പക്ഷേ, പ്രദേശത്തുള്ള മറ്റ് വസ്തുവകകള്‍ക്കും അതേ രീതിയില്‍ വില ഉയര്‍ന്നു നിന്നാല്‍ തനിക്കത് സഹായകരമല്ലെന്ന് അദ്ദേഹം പറയുന്നു. വിരമിക്കുമ്പോള്‍ ഒരു വീടില്ലെങ്കില്‍ നാലംഗ കുടുംബത്തിന്റെ അവസ്ഥ ദയനീയമാകുമെന്ന് അദ്ദേഹം പറുന്നു.

കുടിയാന്മാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പല വാടകക്കാര്‍ക്കും വീടുകളില്‍ ചിത്രങ്ങള്‍ തൂക്കിയിടാന്‍ പോലും വിലക്കുണ്ട്. അടിക്കടി വാര്‍ഷിക വാടക വര്‍ദ്ധനവിനും ഇവര്‍ വിധേയമാകാം.

വാടകവീട് സ്വന്തം വീട് എന്ന ആഗ്രഹത്തില്‍ വലിയ പങ്കു വഹിച്ചുവെന്ന് കൂപ്പര്‍ പറയുന്നു. ആര്‍ക്കും തന്നെ ഇവിടെ നിന്ന് പുറത്താക്കാന്‍ കഴിയില്ല. എനിക്ക് ചുവരിന് ഇഷ്ടമുള്ള നിറം പൂശാന്‍ കഴിയും, ഫെങ് ഷുയി ഉണ്ടാക്കാം, കുട്ടികള്‍ക്കു ചുവരില്‍ പടം വരയ്ക്കാം ഇതിനൊന്നും വാടകവീട്ടുടമുടെ വിലക്കുണ്ടാകില്ല. സ്വന്തം വീട് ഒരു സമ്പാദ്യം മാത്രമല്ല, അത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗവും അഭയകേന്ദ്രവുമാകുന്നു.

Comments

comments

Categories: FK News
Tags: Home