മുബാദല ഈജിപ്ഷ്യന്‍ പദ്ധതിയിലെ 20% ഓഹരികള്‍ സ്വന്തമാക്കി

മുബാദല ഈജിപ്ഷ്യന്‍ പദ്ധതിയിലെ 20% ഓഹരികള്‍ സ്വന്തമാക്കി

അബുദാബി: പ്രമുഖ അന്തര്‍ദേശീയ എണ്ണ, വാതക കമ്പനിയായ മുബാദല പെട്രോളിയം ഇറ്റാലിയന്‍ ഓയില്‍ കമ്പനിയായ ഇനിയുടെ ഈജിപ്ഷ്യന്‍ ഓഫ്‌ഷോര്‍ പദ്ധതിയിലെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു.

മുബാദല പെട്രോളിയത്തിന്റെ അനുബന്ധ കമ്പനിയായ അബുദാബിയിലെ മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ നിയന്ത്രണത്തിലാകും ഇനിയുടെ ഈജിപ്ഷ്യന്‍ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ഈജിപ്റ്റിലേക്ക് ബിസിനസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുബാദല ഇറ്റലിയിലെ ഇനിയുമായി ചേര്‍ന്ന് പുതിയ നിക്ഷേപങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അബുദാബിയില്‍ കഴിഞ്ഞ ദിവസം നടന്ന അഡിപാക് 2018 മേളയോടനുബന്ധിച്ചാണ് പുതിയ ഓഹരി ഏറ്റെടുക്കല്‍ പ്രഖ്യാപനം നടന്നത്.

മുബാദല ഈജിപ്റ്റില്‍ നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കല്‍ പദ്ധതിയാണിത്. മുമ്പ് ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഇനിയുടെ ഷോറൂക്ക് കണ്‍സെഷനിലെ പത്തു ശതമാനം ഓഹരികള്‍ ഏറ്റെടുത്താണ് മുബാദല ഈജിപ്റ്റില്‍ തങ്ങളുടെ ആദ്യ സാന്നിധ്യമറിയിച്ചത്. ലോകോത്തര സോഹര്‍ ഗ്യാസ് ഫീല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതിയിലായിരുന്നു ഈ ഏറ്റെടുക്കല്‍. മുബാദലയുടെ ഈജിപ്റ്റിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് മുബാദല ഇന്‍വെസ്റ്റ്‌മെന്റിലെ പെട്രോളിയം ആന്‍ഡ് പെട്രോകെമിക്കല്‍ സിഇഒ മുസാബെ അല്‍ കാബി പറഞ്ഞു.

Comments

comments

Categories: Arabia
Tags: Mubadhala