എംഎ യൂസഫലി ഇസാഫ് ബാങ്കില്‍ 85 കോടി നിക്ഷേപിച്ചു

എംഎ യൂസഫലി ഇസാഫ് ബാങ്കില്‍ 85 കോടി നിക്ഷേപിച്ചു

കൊച്ചി: ഇസാഫ് ബാങ്കില്‍ പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി 85.54 കോടി രൂപ നിക്ഷേപിച്ചു. ഇസാഫിന്റെ 4.99% ഓഹരി അദ്ദേഹത്തിനു സ്വന്തമാകും. ഇതോടെ കേരളം ആസ്ഥാനമായ എല്ലാ ബാങ്കുകളിലും യൂസഫലിക്ക് നിക്ഷേപമായി.

ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയില്‍ നിലവില്‍ ഏതാണ്ട് അഞ്ചു ശതമാനത്തിനടുത്തുവീതം ഓഹരിയുണ്ട്. ദോഹ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയിലും അദ്ദേഹത്തിന് 6.8% ഓഹരിയുണ്ട്.

ബ്രിട്ടനില്‍ ഭക്ഷ്യ സംസ്‌ക്കരണ രംഗത്ത് വന്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ബര്‍മ്മിംഗ്ഹാമില്‍ ഭക്ഷ്യ സംസ്‌ക്കരണ പ്‌ളാന്റ് സ്ഥാപിക്കും. 500 കോടി രൂപയാണു നിക്ഷേപം. ഫാക്ടറിക്കുള്ള സ്ഥലത്തിന് 200 കോടി ചെലവുണ്ട്. രണ്ടും ചേര്‍ത്ത് 700 കോടിയുടെ ബ്രഹത്തായ നിക്ഷേപമാണിതെന്ന് യൂസഫലി പറഞ്ഞു.

കൊച്ചി മറൈന്‍ ഡ്രൈവില്‍ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലുലു മാള്‍ 2019 ജനുവരിയില്‍ തുറക്കും.

Comments

comments