‘ജോണ്ടി റോഡ്‌സ് ലിമിറ്റഡ് 30’ പാക്കേജുമായി ഡി-മാക്‌സ് വി-ക്രോസ്

‘ജോണ്ടി റോഡ്‌സ് ലിമിറ്റഡ് 30’ പാക്കേജുമായി ഡി-മാക്‌സ് വി-ക്രോസ്

1.99 ലക്ഷം രൂപയാണ് ‘ലിമിറ്റഡ് 30’ പാക്കേജിന്റെ വില. മുപ്പത് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും പാക്കേജ് ലഭിക്കുന്നത്. നിലവിലെ ഉപയോക്താക്കള്‍ക്കും വാങ്ങാന്‍ കഴിയും

ന്യൂഡെല്‍ഹി : ഇസുസു ഡി-മാക്‌സ് വി-ക്രോസിനായി ‘ജോണ്ടി റോഡ്‌സ് ലിമിറ്റഡ് 30’ പാക്കേജ് അവതരിപ്പിച്ചു. വി-ക്രോസിന്റെ മുപ്പത് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും പാക്കേജ് ലഭിക്കുന്നത്. പാക്കേജിന്റെ ഭാഗമായി സ്‌പോര്‍ടി ആക്‌സസറികള്‍ ലഭിക്കുന്നതുകൂടാതെ ഇസുസു ഇന്ത്യയുടെ ലൈഫ്‌സ്റ്റൈല്‍ അംബാസഡറായ ജോണ്ടി റോഡ്‌സുമായി അനുഭവങ്ങള്‍ പങ്കിടുന്നതിന് അവസരവും അഡ്വഞ്ചര്‍ ഡ്രൈവ് ഇവന്റായ ഐവി-ലീഗിലേക്ക് കോംപ്ലിമെന്ററി എന്‍ട്രിയും ലഭിക്കും.

1.99 ലക്ഷം രൂപയാണ് ‘ലിമിറ്റഡ് 30’ പാക്കേജിന്റെ വില. നിലവിലെ ഉപയോക്താക്കള്‍ക്കും പാക്കേജ് വാങ്ങാന്‍ കഴിയും. സ്റ്റോക്ക് തീരുന്നതുവരെ ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന അടിസ്ഥാനത്തിലായിരിക്കും വില്‍പ്പന. അംഗീകൃത ഡീലര്‍ ടെക്‌നീഷ്യന്‍മാര്‍ പാക്കേജ് ഫിറ്റ് ചെയ്തുതരുമെന്ന് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ അറിയിച്ചു.

ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്ററായ ജോണ്ടി റോഡ്‌സിന്റെ ഒപ്പോടുകൂടിയ ബോഡി ഗ്രാഫിക്‌സ്, ‘ലിമിറ്റഡ് 30’ എംബ്ലം, ഫ്രണ്ട് & റിയര്‍ സ്‌കര്‍ട്ടുകള്‍, ഡെക്ക് ബെഡ് ലൈനര്‍, സ്‌പോര്‍ടി ബ്ലാക്ക് ഫോ ലെതര്‍ സീറ്റ് കവര്‍, ഇതില്‍ ജോണ്ടി റോഡ്‌സിന്റെ എംബ്രോയ്ഡറി ചെയ്ത ഒപ്പ്, ആഡ്-ഓണ്‍ സ്‌കിഡ് പ്ലേറ്റ്, ഡോര്‍ വൈസറുകള്‍, ബി പില്ലര്‍ സാഷ് ടേപ്പ്, കര്‍ട്ടസി ലാംപുകള്‍, ഇല്യുമിനേറ്റഡ് റോക്കര്‍ പ്ലേറ്റുകള്‍, ഫ്രണ്ട് ഫൂട്ട് വെല്‍ ഇല്യുമിനേഷന്‍, ഡോര്‍ ഗാര്‍ണിഷ് ലൈറ്റുകള്‍, കാര്‍പ്പറ്റ് മാറ്റുകള്‍ എന്നിവയാണ് പാക്കേജിന്റെ ഭാഗമായ സ്‌പോര്‍ടി ആക്‌സസറികള്‍.

ഇന്ത്യയിലെ ഒരേയൊരു അഡ്വഞ്ചര്‍ യൂട്ടിലിറ്റി വാഹനമാണ് ഇസുസു ഡി-മാക്‌സ് വി-ക്രോസ്. 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 134 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 4 വീല്‍ ഡ്രൈവ് എസ്‌യുവിയാണ് ഇസുസു ഡി-മാക്‌സ് വി-ക്രോസ്.

Comments

comments

Categories: Auto
Tags: Isuzu