ജിസാറ്റ്29 വിക്ഷേപണം ഇന്ന്

ജിസാറ്റ്29 വിക്ഷേപണം ഇന്ന്

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ അത്യാധുനിക വാര്‍ത്താവിനിമ ഉപഗ്രഹമായ ജിസാറ്റ് 29 ന്റെ വിക്ഷേപണം ഇന്ന്. വൈകീട്ട് അഞ്ചുമണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നാണ് ജിസാറ്റ് 29 കുതിച്ചുയരുക.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില് രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്.

കശ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നതാണ് ഐഎസ്ആര്‍ഒയുടെ ജിസാറ്റ് 29. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ സംസ്ഥാനങ്ങളിലെ എല്ലാ ഭാഗത്തേക്കും വാര്‍ത്താവിനിമയ സേവനങ്ങള്‍ എത്തിക്കാന്‍ സാധിക്കും.

ജിഎസ്എല്‍വിമാര്‍ക്ക് 3 ആയിരിക്കും ജിസാറ്റുമായി വിക്ഷേപണം നടത്തുക. ജിഎസ്എല്‍വിമാര്‍ക്ക് 3 യുടെ രണ്ടാമത്തെ ഭാരമേറിയ വിക്ഷേപണമാണിത്. 3,423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 29ന് പത്തുവര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണുള്ളത്.

Comments

comments

Categories: Current Affairs, Slider