വിമണ്‍സ് കാര്‍ അവാര്‍ഡ് നേടി വോള്‍വോ എക്‌സ്‌സി40

വിമണ്‍സ് കാര്‍ അവാര്‍ഡ് നേടി വോള്‍വോ എക്‌സ്‌സി40

ജാഗ്വാര്‍ ഇ-പേസിനെ തോല്‍പ്പിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ വിമണ്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് വോള്‍വോ എക്‌സ്‌സി40 സ്വന്തമാക്കി. ബിഎംഡബ്ല്യു എക്‌സ്2, ജാഗ്വാര്‍ ഇ-പേസ്, ജാഗ്വാര്‍ ഐ-പേസ്, പോര്‍ഷെ കയെന്‍, പ്യൂഷോ 508, വോള്‍വോ എക്‌സ്‌സി40 എന്നിവയായിരുന്നു ആറ് ഫൈനലിസ്റ്റുകള്‍. ഒമ്പതാമത് എഡിഷനാണ് ഇത്തവണ അരങ്ങേറിയത്. 27 രാജ്യങ്ങളില്‍നിന്നുള്ള 34 വനിതാ മോട്ടോറിംഗ് എഴുത്തുകാര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. പുതിയ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

ജാഗ്വാര്‍ ഇ-പേസിനെ തോല്‍പ്പിച്ചാണ് വോള്‍വോ എക്‌സ്‌സി40 എസ്‌യുവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2017 സെപ്റ്റംബറില്‍ പുറത്തിറക്കിയതുമുതല്‍ വോള്‍വോയുടെ ഭാഗ്യ വാഹനമാണ് എക്‌സ്‌സി40. ജനീവ മോട്ടോര്‍ ഷോയില്‍ ഈ വര്‍ഷത്തെ യൂറോപ്യന്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് വോള്‍വോ എക്‌സ്‌സി40 കരസ്ഥമാക്കിയിരുന്നു.

2009 ലാണ് വിമണ്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2017 ല്‍ ഹ്യുണ്ടായ് അയോണിക്, 2016 ല്‍ ജാഗ്വാര്‍ എഫ്-പേസ്, 2015 ല്‍ വോള്‍വോ എക്‌സ്‌സി90, 2014 ല്‍ മെഴ്‌സീഡീസ് ബെന്‍സ് എസ്-ക്ലാസ്, 2013 ല്‍ ഫോഡ് ഫിയസ്റ്റ ഇക്കോബൂസ്റ്റ് എന്നീ കാറുകള്‍ക്ക് അവാര്‍ഡ് ലഭിച്ചു.

Comments

comments

Categories: Auto
Tags: Volvo XC40