ആറ് മാസത്തിനിടെ പാചക വാതക വില ഉയര്‍ന്നത് ഏഴ് തവണ

ആറ് മാസത്തിനിടെ പാചക വാതക വില ഉയര്‍ന്നത് ഏഴ് തവണ

തൃശ്ശൂര്‍: ആറു മാസത്തിനിടെ രാജ്യത്ത് പാചകവാതക വില ഉയര്‍ന്നത് ഏഴു തവണ. ഈ കാലയളവില്‍ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന് 291 രൂപയാണ് കൂടിയത്. നവംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിണ്ടറിന് 2.94 രൂപയും ഒമ്പതിന് ഏജന്‍സി കമ്മിഷനായി വീണ്ടും രണ്ടു രൂപയും കൂട്ടി.

സബ്‌സിഡിയുള്ള സിലിണ്ടറിന് നവംബറില്‍ മാത്രം അഞ്ചു രൂപയോളം കൂടി. സബ്‌സിഡിയില്ലാത്തതിന് 63 രൂപയും. ഒക്ടോബറില്‍ സിലിണ്ടറിന് 879 രൂപയായിരുന്നത് നവംബറില്‍ 942ലെത്തി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയുള്ള പട്‌നയില്‍ ഒരു സിലിണ്ടറിന്റെ വില 1040 രൂപയാണ്.

വിലക്കയറ്റത്തിന് ആനുപാതികമായാണ് സബ്‌സിഡി. ആറുമാസം മുമ്പ് സബ്‌സിഡി കഴിഞ്ഞ് സിലിണ്ടറിന് 491 രൂപയായിരുന്നു വില. ഇപ്പോഴിത് 516 രൂപയാണ്.

Comments

comments

Categories: Current Affairs
Tags: LPG