കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കണ്ണൂര്‍: അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.

അബുദാബി, റിയാദ്, മസ്‌കറ്റ്, ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ദുബായിലേക്ക് ആദ്യഘട്ടത്തില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.

കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ തത്കാലം ഒരു വിമാനമാണ് എയര്‍ ഇന്ത്യ എത്തിക്കുക. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ഈ വിമാനം എത്തും. ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തിന് അബുദാബിയിലേക്ക് പറന്നാണ് എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങുന്നത്. ഈ വിമാനം തന്നെ വൈകിട്ട് ഏഴിന് തിരിച്ചെത്തി. 9.05ന് റിയാദിലേക്ക് സര്‍വീസ് നടത്തും. പിന്നാലെ പുലര്‍ച്ചെ തിരിച്ചെത്തുകയും ചെയ്യും.

ആഴ്ചയില്‍ റിയാദിലേക്ക് മൂന്ന് ദിവസവും അബുദാബിയിലേക്ക് നാല് ദിവസവും സര്‍വീസ് നടത്തും. ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കും നാല് ദിവസം സര്‍വീസുണ്ടാകും. മസ്‌കറ്റിലേക്ക് മൂന്ന് ദിവസമാണ് സര്‍വീസുണ്ടാകുക.

Comments

comments

Categories: Current Affairs, Slider