സുനില്‍ ഛേത്രിയില്ല, പകരം കോമല്‍ തട്ടാല്‍ ടീമില്‍

സുനില്‍ ഛേത്രിയില്ല, പകരം കോമല്‍ തട്ടാല്‍ ടീമില്‍

ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം കോമല്‍ തട്ടാല്‍ ഇടം പിടിച്ചു. പരിക്കേറ്റ് പുറത്തായ സുനില്‍ ഛേത്രിക്ക് പകരക്കാരനായാണ് കോമലിനെ ടീമില്‍ എടുത്തത്.

നവംബര്‍ 17നാണ് ജോര്‍ദാനുമായുള്ള ഇന്ത്യയുടെ മത്സരം

ഈ സീസണില്‍ എ ടി കെ കൊല്‍ക്കത്തയ്ക്കായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് കോമലിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. 18കാരനായ കോമല്‍ കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു.

Comments

comments

Categories: Sports
Tags: Komal Thatal