നൂതന പദ്ധതികളുമായി അടല്‍ ഇന്നൊവേഷന്‍ മിഷന്‍

നൂതന പദ്ധതികളുമായി അടല്‍ ഇന്നൊവേഷന്‍ മിഷന്‍

ഓരോ രണ്ടു വര്‍ഷവും കുറഞ്ഞത് 25- 30 സ്റ്റാര്‍ട്ടപ്പുകളെയെങ്കിലും പിന്തുണയ്ക്കാന്‍ കഴിയുന്ന അടല്‍ ഇന്‍ക്യൂബേഷന്‍ സെന്റേഴ്‌സ് ഇന്‍ക്യുബേറ്ററുകളും ചെറുകിട ബിസിനസുകളെ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഇന്നൊവേഷന്‍ ചലഞ്ചുമാണ് പുതിയ പദ്ധതികള്‍

ഹൈദരാബാദ്: നിതി ആയോഗിന്റെ ഉടമസ്ഥതയിലുള്ള അടല്‍ ഇന്നൊവേഷന്‍ മിഷന്‍ (എഐഎം) രാജ്യത്തെ ഇന്നൊവേഷന്‍ സംരംഭകത്വ പ്രോല്‍സാഹനം ലക്ഷ്യമിട്ട് അടുത്ത വര്‍ഷത്തേക്ക് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ എഐഎം മിഷന്‍ ഡയറക്റ്റര്‍ രമണന്‍ രാമനാഥന്‍ രാജ്യത്തെ സര്‍വകലാശാലകളിലും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ലോകോത്തര നിലവാരത്തിലുയള്ള 100 ലധികം ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

അടല്‍ ഇന്‍ക്യൂബേഷന്‍ സെന്റേഴ്‌സ് എന്നറിയപ്പെടുന്ന ഇന്‍ക്യുബേറ്ററിനു കീഴില്‍ എല്ലാ രണ്ടു വര്‍ഷത്തിനിടെ കുറഞ്ഞത് 25- 30 സ്റ്റാര്‍ട്ടപ്പുകളെയെങ്കിലും പിന്തുണയ്ക്കാനാണ് പദ്ധതി. ഇതു വരെ ആരംഭിച്ച 101 ഇന്‍ക്യുബേറ്ററുകളില്‍ 30 എണ്ണം ഇപ്പോള്‍ തന്നെ പ്രവര്‍ത്തനസജ്ജമാണെന്നും ബാക്കി അടുത്ത വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി ഓരോ ഇന്‍ക്യുബേറ്ററിനും കുറഞ്ഞത് പത്ത് കോടി രൂപയുടെ ഫണ്ട് നല്‍കും. നാലു വര്‍ഷം കൊണ്ട് ഈ 101 ഇന്‍ക്യുബേറ്ററിനു കീഴില്‍ 5000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കാനാകും.

ചെറുകിട ബിസിനസുകളെ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഇന്നൊവേഷന്‍ ചലഞ്ചാണ് എഐഎമ്മിന്റെ മറ്റൊരു പദ്ധതി. മത്സരത്തിലൂടെ ഉരുത്തിരിയുന്ന ഇന്നൊവേറ്റീവ് ആശയങ്ങളില്‍ നിന്ന് മികച്ചവ തെരഞ്ഞെടുത്ത് അവ പ്രായോഗികമാക്കാവുന്ന സേവനമാകുന്നതിനുള്ള ധനസഹായം ലഭ്യമാക്കുന്നതാണ്. ഇന്നൊവേഷന്‍ ചലഞ്ച് പ്രോഗ്രാമിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യം നടക്കും.

ടെക് അധിഷ്ഠിത ഇന്നൊവേഷനുകളുടെയും സാമൂഹിക-വാണിജ്യ തലത്തില്‍ പ്രഭാവമുണ്ടാക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളുടെ രൂപീകരണവും ലക്ഷ്യമിട്ട് ഈ വര്‍ഷം അടല്‍ ഇന്നൊവേഷന്‍ മിഷന്‍ അടല്‍ ന്യൂ ഇന്ത്യ ചലഞ്ച്‌സ്, അടല്‍ ഗ്രാന്‍ഡ് ചലഞ്ചസ് എന്നിവ അവതരിപ്പിച്ചിരുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനായുള്ള സ്‌മോള്‍ ബിസിനസ് ഇന്നൊവേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനും രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രാജ്യത്തെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍), അഗ്രി റിസര്‍ച്ച് (ഐസിഎആര്‍) ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് (ഐസ്എംആര്‍) തുടങ്ങിയ പ്രധാന ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്ര-സാങ്കേതിക ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങളെ നവീകരിക്കാനും എഐഎം ലക്ഷ്യമിടുന്നുണ്ട്.

Comments

comments

Categories: FK News

Related Articles