പുതു തലമുറ കൊറോള സെഡാന്‍ ഈ മാസം 16 ന്

പുതു തലമുറ കൊറോള സെഡാന്‍ ഈ മാസം 16 ന്

അടുത്ത വര്‍ഷമോ 2020 തുടക്കത്തിലോ ന്യൂ-ജെന്‍ കൊറോള സെഡാന്‍ ഇന്ത്യയിലെത്തും

ടൊയോട്ട, ജപ്പാന്‍ : ന്യൂ-ജെന്‍ ടൊയോട്ട കൊറോള സെഡാന്‍ ഈ മാസം 16 ന് ആഗോള അരങ്ങേറ്റം നടത്തും. ലോകത്തെ ഏറ്റവും ജനപ്രിയ കാറിന്റെ ഹാച്ച്ബാക്ക്, വാഗണ്‍ പതിപ്പുകള്‍ ഈയിടെ പുറത്തിറക്കിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാണ് കൊറോള സെഡാന്റെ ആഗോള അരങ്ങേറ്റം.

രൂപകല്‍പ്പനയുടെ കാര്യത്തില്‍ ഹാച്ച്ബാക്ക്, വാഗണ്‍ എന്നീ സഹോദരങ്ങളുടെ അതേ സ്‌റ്റൈലിംഗ് സൂചകങ്ങള്‍ പുതു തലമുറ കൊറോള സെഡാനില്‍ ദര്‍ശിക്കാന്‍ കഴിയും. എന്‍ജിനുകള്‍, ട്രാന്‍സ്മിഷനുകള്‍ എന്നിവയും പങ്കുവെയ്ക്കും. അടുത്ത വര്‍ഷമോ 2020 തുടക്കത്തിലോ ആയിരിക്കും ന്യൂ-ജെന്‍ ടൊയോട്ട കൊറോള സെഡാന്‍ ഇന്ത്യയിലെത്തുന്നത്.

മുന്‍ഗാമികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ അഗ്രസീവ്, സ്‌പോര്‍ടി മുഖമായിരിക്കും പുതിയ ടൊയോട്ട കൊറോളയില്‍ കാണുന്നത്. എഡ്ജി ഹെഡ്‌ലാംപുകള്‍, ടൊയോട്ട കുടുംബത്തിന്റെ ആംഗുലര്‍ ലുക്ക് ഗ്രില്‍ എന്നിവയാണ് സവിശേഷ ലുക്ക് സമ്മാനിക്കുന്നത്. വലുപ്പം സംബന്ധിച്ച അളവുകളിലും അല്‍പ്പം വര്‍ധന ഉണ്ടായിരിക്കും. കാറിനകത്ത് കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുന്നതിന് വീല്‍ബേസിന് നീളം കൂട്ടും.

പിന്‍വശത്തും സെഡാന്‍ സ്‌പോര്‍ടി ആയിരിക്കും. സ്വൂപ്പിംഗ് റൂഫ്‌ലൈന്‍, അഗ്രസീവ് ടെയ്ല്‍ലാംപുകള്‍ എന്നിവയാണ് ഇതിന് കാരണം. ഇന്റീരിയര്‍ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്യും. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കുത്തനെ നിര്‍ത്തും. നീല തീമില്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കുകയെന്നത് ടൊയോട്ട കൊറോള സ്വീകരിച്ചുവരുന്ന നയമാണ്.

1.8 ലിറ്റര്‍, 2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും നല്‍കും. പെട്രോള്‍ പതിപ്പിന് മാന്വല്‍, സിവിടി വേരിയന്റുകളും ഡീസല്‍ പതിപ്പിന് മാന്വല്‍ വേരിയന്റും പ്രതീക്ഷിക്കാം.

Comments

comments

Categories: Auto