ശ്രദ്ധേയ സാന്നിധ്യമായി 2019 സുസുകി ജിഎസ്എക്‌സ്-എസ്125

ശ്രദ്ധേയ സാന്നിധ്യമായി 2019 സുസുകി ജിഎസ്എക്‌സ്-എസ്125

നേരേ നിവര്‍ന്ന സീറ്റിംഗ് പൊസിഷന്‍ സമ്മാനിക്കും

മിലാന്‍ : അതികായരായ, കരുത്തുറ്റ, വലിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിളുകള്‍ക്ക് മാത്രമല്ല മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ സ്ഥാനം. സുസുകിയുടെ 125 സിസി മോട്ടോര്‍ബൈക്കായ 2019 ജിഎസ്എക്‌സ്-എസ്125 ഈ വര്‍ഷത്തെ ഐക്മയില്‍ അനാവരണം ചെയ്തു. കാവസാക്കി ഇസഡ്125, വരുമെന്ന് പ്രഖ്യാപിച്ച കെടിഎം ഡ്യൂക്ക് 125 തുടങ്ങിയവയാണ് ആഗോള വിപണികളില്‍ 2019 സുസുകി ജിഎസ്എക്‌സ്-എസ്125 മോട്ടോര്‍സൈക്കിളിന്റെ എതിരാളികള്‍.

കൂളന്റ് ടെംപറേച്ചര്‍ ഡിസ്‌പ്ലേ, ഓയില്‍ ചേഞ്ച് ഇന്‍ഡിക്കേറ്റര്‍, പ്രോഗ്രാം ചെയ്യാവുന്ന ആര്‍പിഎം ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് എന്നിവയും ഉള്‍പ്പെടുന്ന ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സുസുകി ജിഎസ്എക്‌സ്-എസ്125 മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്. സ്‌റ്റൈലിഷ് കൗളിലെ എല്‍ഇഡി ഹെഡ്‌ലൈറ്റ് കുത്തനെ നല്‍കിയിരിക്കുന്നു. ബൈക്ക് നേരേ നിവര്‍ന്ന സീറ്റിംഗ് പൊസിഷന്‍ സമ്മാനിക്കും. 133 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം.

124 സിസി, 4 സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്ച്‌സി സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ നല്‍കിയിരിക്കുന്നു. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി കരുത്തും 8,000 ആര്‍പിഎമ്മില്‍ 11.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ആറ് സെന്‍സറുകള്‍ ഉള്ളതാണ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സിസ്റ്റം. 32 മില്ലി മീറ്റര്‍ ത്രോട്ടില്‍ ബോഡിയാണ് നല്‍കിയിരിക്കുന്നു.

മുന്‍ ചക്രത്തില്‍ ഇരട്ട പിസ്റ്റണ്‍ കാലിപറുകള്‍ സഹിതം 290 എംഎം സിംഗിള്‍ പെറ്റല്‍ ഡിസ്‌ക്, പിന്‍ ചക്രത്തില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം 187 എംഎം പെറ്റല്‍ ഡിസ്‌ക് എന്നിവയാണ് സുസുകി ജിഎസ്എക്‌സ്-എസ്125 മോട്ടോര്‍സൈക്കിളിലെ ബ്രേക്കിംഗ് സഹായികള്‍. കോംപാക്റ്റ് എബിഎസ് സിസ്റ്റം എന്ന് സുസുകി വിളിക്കുന്ന ഡുവല്‍ ചാനല്‍ എബിഎസ്സാണ് മറ്റൊരു ഫീച്ചര്‍. 0.59 കിലോഗ്രാം മാത്രമാണ് ഇതിന് ഭാരം. 17 ഇഞ്ച് 10 സ്‌പോക്ക് അലോയ് വീലുകളിലാണ് ബൈക്ക് വരുന്നത്. മുന്‍ ചക്രത്തില്‍ 130/70 ടയറും പിന്‍ ചക്രത്തില്‍ 90/80 ടയറും നല്‍കി.

എന്നാല്‍ ഈ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെത്തില്ല. നിലവില്‍ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യയിലെ 125 സിസി സെഗ്‌മെന്റ് അടക്കിഭരിക്കുന്നത്. സുസുകി ജിഎസ്എക്‌സ്-എസ്125 ഇന്ത്യയില്‍ അവതരിപ്പിക്കുമെങ്കില്‍ എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ എന്ന പുതിയ സെഗ്‌മെന്റിന് തുടക്കമാകുമായിരുന്നു.

Comments

comments

Categories: Auto