കൊഡിയാക്കിന് ഇന്ത്യന്‍ വിപണിയില്‍ വിലകുറഞ്ഞു

കൊഡിയാക്കിന് ഇന്ത്യന്‍ വിപണിയില്‍ വിലകുറഞ്ഞു

ന്യൂഡല്‍ഹി: സ്‌കോഡയുടെ കൊഡിയാക്കിന് ഇന്ത്യന്‍ വിപണിയില്‍ വിലകുറഞ്ഞു. പ്രാരംഭ കൊഡിയാക്ക് സ്‌റ്റൈല്‍ വകഭേദത്തിന് ഒരുലക്ഷം രൂപയാണ് കുറയുന്നത്. 33.83 ലക്ഷം രൂപയാണ് ഇനി സ്‌കോഡ കൊഡിയാക്ക് സ്‌റ്റൈല്‍ വകഭേദത്തിന് ഷോറൂം വില.

ഉത്സവകാലം തീരുന്നതുവരെ മാത്രമെ വിലക്കുറവ് നിലനില്‍ക്കുകയുള്ളൂ. കഴിഞ്ഞദിവസം കൊഡിയാക്കിന് ഏറ്റവും ഉയര്‍ന്ന ലൊറന്‍ ആന്‍ഡ് ക്ലെമന്റ് വകഭേദത്തെ സ്‌കോഡ വിപണിയിലെത്തിച്ചതിനു പിന്നാലെയാണ് വിലയും സ്‌റ്റൈല്‍ വകഭേദത്തിന് കുറച്ചത്.

പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, ഫോഗ്ലാമ്ബുകള്‍, ടെയില്‍ലൈറ്റുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് സ്‌കോഡ കൊഡിയാക്ക് സ്‌റ്റൈല്‍ വിപണിയില്‍ എത്തുന്നത്. ഹെഡ്‌ലാമ്ബുകളും വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകളും ഓട്ടോമാറ്റിക്കാണ്.

148 ബിഎച്ച്പി കരുത്തും 340 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

Comments

comments

Categories: Auto