ഒഡിഷയില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ആര്‍ഐഎല്‍

ഒഡിഷയില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ആര്‍ഐഎല്‍

കട്ടക്: ഒഡിഷയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 3000 കോടി രൂപ നിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. നിലവില്‍ 6000 കോടി രൂപയോളം നിക്ഷേപം ഇതിനകം തന്നെ കമ്പനി ഒഡിഷയില്‍ നടത്തിയിട്ടുണ്ട്. മേക്ക് ഇന്‍ ഒഡിഷ കോണ്‍ക്ലേവിലാണ് പുതിയ നിക്ഷേപം സംബന്ധിച്ച് ആര്‍ഐഎല്‍ പ്രഖ്യാപിച്ചത്.

ജിയോ നെറ്റ്‌വര്‍ക് സ്ഥാപിക്കുന്നത് മുന്‍നിര്‍ത്തിയാണ് മുഖ്യമായും നിക്ഷേപം നടത്തുന്നത്. പ്രത്യക്ഷമായും പരോക്ഷമായും സംസ്ഥാനത്തെ 30,000 ആളുകള്‍ക്ക് തൊഴില്‍ നല്‍കാനാണ് റിലയന്‍സിന്റെ തീരുമാനം.

സംസ്ഥാനത്തിന്റെ ഒരോ മുക്കിലും മൂലയിലും,പ്രത്യേകിച്ച് ഗ്രാമീണ ഒഡിഷയില്‍ ഡിജിറ്റല്‍ ലൈഫ് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒഡിഷയിലെ 43000 ഗ്രാമങ്ങളിലും, എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും ജിയോ ലഭ്യമാക്കും. ഡിജിറ്റല്‍ മുഖ്യധാരയിലേക്ക് വനിതകളെ ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആര്‍ഐഎല്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy