പുതിയ വേരിയന്റുകളില്‍ ഹ്യുണ്ടായ് വെര്‍ണ

പുതിയ വേരിയന്റുകളില്‍ ഹ്യുണ്ടായ് വെര്‍ണ

ജനപ്രിയ സെഡാനില്‍ 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കി

ന്യൂഡെല്‍ഹി : ഹ്യുണ്ടായുടെ ജനപ്രിയ സെഡാനായ വെര്‍ണയില്‍ 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കി. കൂടാതെ 1.6 ലിറ്റര്‍ എന്‍ജിന്‍ വേര്‍ഷന്റെ രണ്ട് പുതിയ വേരിയന്റുകള്‍ വിപണിയിലെത്തിച്ചു. വെര്‍ണ 1.4 ലിറ്റര്‍ ഡീസല്‍ വേര്‍ഷന് 9.29 ലക്ഷം രൂപ (ബേസ് ഇ വേരിയന്റ്) മുതല്‍ 9.99 ലക്ഷം രൂപ (ഇഎക്‌സ് വേരിയന്റ്) വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഹ്യുണ്ടായ് ഐ20 ഹാച്ച്ബാക്ക് ഉപയോഗിക്കുന്ന അതേ 1396 സിസി, 90 എച്ച്പി എന്‍ജിനാണ് വെര്‍ണ 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പിന് കരുത്തേകുന്നത്.

എസ്എക്‌സ് പ്ലസ് പെട്രോള്‍, എസ്എക്‌സ് (ഒ) ഡീസല്‍ എന്നിവയാണ് വെര്‍ണ 1.6 ലിറ്റര്‍ വേര്‍ഷന്റെ രണ്ട് പുതിയ വേരിയന്റുകള്‍. വെര്‍ണ ഇഎക്‌സ്, എസ്എക്‌സ് (ഒ) ഓട്ടോമാറ്റിക് വേരിയന്റുകളുടെ ഇടയിലാണ് എസ്എക്‌സ് പ്ലസ് പെട്രോള്‍ വേരിയന്റിന് സ്ഥാനം. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, പവര്‍ ഫോള്‍ഡിംഗ് വിംഗ് മിററുകള്‍, 7 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ & ഗിയര്‍ നോബ്, വയര്‍ലെസ് ചാര്‍ജിംഗ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയോടെയാണ് എസ്എക്‌സ് പ്ലസ് പെട്രോള്‍ വേരിയന്റ് വരുന്നത്. പെട്രോള്‍-ഓട്ടോമാറ്റിക് എസ്എക്‌സ് പ്ലസ് വേരിയന്റിന് 11.52 ലക്ഷം രൂപയാണ് വില.

എസ്എക്‌സ് (ഒ) ഡീസല്‍ ആയിരിക്കും ഇനി ടോപ് വേരിയന്റ്. ക്രമീകരിക്കാവുന്ന റിയര്‍ ഹെഡ്‌റെസ്റ്റുകള്‍, വെന്റിലേറ്റഡ് ലെതര്‍ സീറ്റുകള്‍, ടെലിസ്‌കോപിക് സ്റ്റിയറിംഗ് എന്നിവയാണ് ഫീച്ചറുകള്‍. എയര്‍ബാഗുകളുടെ എണ്ണം ആറാണ്. ഡീസല്‍-ഓട്ടോമാറ്റിക് എസ്എക്‌സ്(ഒ) വേരിയന്റിന് 13.99 ലക്ഷം രൂപ വില വരും. ഹോണ്ട സിറ്റി, മാരുതി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ സ്‌കോഡ റാപ്പിഡ് തുടങ്ങിയവയാണ് ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായ് വെര്‍ണയുടെ എതിരാളികള്‍.

Comments

comments

Categories: Auto