വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ സിഇഒ

വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ സിഇഒ

ന്യൂഡെല്‍ഹി: 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോര്‍സി പറഞ്ഞു. വ്യാജ വാര്‍ത്തയുടെ വലിയൊരു വിഭാഗമാണ് ഉള്ളതെന്നും അവയെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. പ്രധാനമായും സോഷ്യല്‍മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. ട്വിറ്റര്‍ ഇതിനായി സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജാക്ക് ഡോര്‍സി സംസാരിച്ചു.

336 മില്യണ്‍ (33.60 കോടി) ഉപയോക്താക്കളാണ് ലോകത്താകെ ട്വിറ്ററിനുള്ളത്. ട്വിറ്ററിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെപ്പറ്റി അവസരം ഒരുക്കുന്നതിനെ ആലോചനകളിലാണെന്നും ജാക് ഡോര്‍സി പറഞ്ഞു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും നടക്കുന്ന വ്യാപകമായ വ്യാജ പ്രചാരണങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വലിയ ചര്‍ച്ചയാണ്.

Comments

comments

Categories: Slider, Tech
Tags: twitter