മഹേന്ദ്ര സിംഗ് ധോണി ഭാരത് മാട്രിമോണിയുടെ ബ്രാന്‍ഡ് അംബാസിഡര്‍

മഹേന്ദ്ര സിംഗ് ധോണി ഭാരത് മാട്രിമോണിയുടെ ബ്രാന്‍ഡ് അംബാസിഡര്‍

ഇന്ത്യയിലെ മുന്‍നിര മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ ഒന്നായ ഭാരത് മാട്രിമോണിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി നിയമിതനായി. ധോണിയെ ഉപയോഗിച്ചു കൊണ്ടുള്ള മാര്‍ക്കറ്റിംഗ് കാംപയ്‌നുകള്‍ കമ്പനി ഉടന്‍ ആരംഭിക്കും.

ധോണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഭാരത് മാട്രിമോണി ഡോട്ട് കോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരുഗവേല്‍ ജാനകീരാമന്‍ പറഞ്ഞു.ദശലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്ക് പ്രചോദനമാണ് ധോണിയെന്നും അദ്ദേഹത്തിന്റെ നേതൃപാടവത്തിലൂടെ ക്രിക്കറ്റില്‍ രാജ്യത്തിന് നിവധി നേട്ടങ്ങള്‍ കൈവരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും വിശ്വസനീയവും വിജയകരവുമായ മാട്രിമോണി ബ്രാന്‍ഡാണ് ഭാരത് മാട്രിമോണിയെന്ന് ധോണി അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്താന്‍ മാട്രിമോണി സഹായിച്ചുവെന്നും ഇതൊരു മികച്ച പങ്കാളിത്തമാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy