സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് തോഷിബ

സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് തോഷിബ

സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ജാപ്പനീസ് ബഹുിരാഷ്ട്ര കമ്പനിയായ തോഷിബ വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറുന്നു. നിക്ഷേപങ്ങള്‍ വെട്ടിക്കുറക്കുന്നതിനൊപ്പം വരുന്ന അഞ്ച് വര്‍ഷത്തിനകം 7,000 തൊഴിലാളികളെയും ഒഴിവാക്കാന്‍ കമ്പനി തീരുമാനിച്ചു. ബ്രിട്ടണിലെ കംബ്രിയയിലെ നുജെന്‍ ആണവോര്‍ജ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ച കമ്പനി യുഎസ് ആസ്ഥാനമായുള്ള ദ്രവീകൃത പ്രകൃതി വാതക വ്യവസായവും പൂട്ടിക്കെട്ടും. കമ്പനിയുടെ വാര്‍ഷിക വരുമാനത്തിലും വന്‍ ഇടിവാണ് പ്രതീക്ഷിക്കുന്നത്.

ഫ്രാന്‍സിലെ എന്‍ജി കമ്പനിയും തോഷിബയും ചേര്‍ന്നുള്ള കംബ്രിയയിലെ സംയുക്ത ആണവോര്‍ജ സംരംഭത്തില്‍ മൂന്ന് റിയാക്റ്ററുകളുണ്ടായിരുന്നു. 2025 മുതല്‍ ഊര്‍ജോല്‍പ്പാദനം തുടങ്ങാനായിരുന്നു ലക്ഷ്യമെങ്കിലും ലാഭകരമാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നോബ്വാകി കുറുമതാനി പറഞ്ഞു.

അമേരിക്കന്‍ ആണവോര്‍ജ കമ്പനിയായ വെസ്റ്റിംഗ്ഹൗസിനെ ഏറ്റെടുക്കാനുള്ള തീരുമാനമാണ് തോഷിബയെ കുഴിയില്‍ ചാടിച്ചത്. 2011 ലെ ഫുക്കുഷിമ ദുരന്തത്തോടെ ആണവോര്‍ജ പദ്ധതികള്‍ക്ക് മേല്‍ വന്ന നിയന്ത്രണങ്ങള്‍ കമ്പനിയുടെ സ്വപ്‌നങ്ങളെ പിന്നോട്ടടിപ്പിച്ചു. നിലവില്‍ പാപ്പരത്ത നടപടികള്‍ നേരിടുകയാണ് വെസ്റ്റിംഗ്ഹൗസ്.

Comments

comments

Categories: FK News
Tags: Toshiba