അമേരിക്കയില്‍ വീശിയടിച്ച ‘റെയ്ന്‍ബോ തരംഗം’

അമേരിക്കയില്‍ വീശിയടിച്ച ‘റെയ്ന്‍ബോ തരംഗം’

അമേരിക്കയുടെ രാഷ്ട്രീയം വലിയൊരു മാറ്റത്തിനാണു സാക്ഷ്യംവഹിച്ചിരിക്കുന്നത്. ഈ മാസം ആറിന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ വിഭിന്നമായ, പുരോഗമന കാഴ്ചപ്പാടുള്ള വ്യക്തികളാണു നിയമനിര്‍മാണസഭയിലേക്കു വിജയിച്ചിരിക്കുന്നത്. മുന്‍പത്തേക്കാളധികം സ്ത്രീകളും, കറുത്ത വംശജരും, മുസ്‌ലിം വിഭാഗക്കാരും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അമേരിക്കയെ സംബന്ധിച്ച് ഈ മാസം ആറാം തീയതി ചരിത്രപ്രാധാന്യമുള്ളൊരു ദിനമായിരുന്നെന്നു വേണം കരുതാന്‍. പലരും പ്രതീക്ഷിച്ച റെയ്ന്‍ബോ തരംഗം (rainbow wave) യുഎസില്‍ ആഞ്ഞുവീശിയത് ആറാം തീയതി ചൊവ്വാഴ്ചയായിരുന്നു. ആ ദിനം അവിടെ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ലൈംഗിക ന്യൂനപക്ഷമെന്നു വിശേഷിപ്പിക്കുന്ന 100-ലേറെ എല്‍ജിബിടിക്യു സ്ഥാനാര്‍ഥികള്‍ (ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍) അമേരിക്കന്‍ കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അതിലൂടെ രാഷ്ട്രീയത്തിന്റെയും സ്വവര്‍ഗാനുരാഗികളുടെ സ്വത്വത്തിന്റെയും കൂടിച്ചേരല്‍ ആഘോഷിക്കുന്ന തരത്തിലുള്ള ഒരു മൗലികമായ മാറ്റം അവിടെ സംഭവിച്ചിരിക്കുന്നു. ജാരദ് പൊളിസ് അമേരിക്കയില്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ പുരുഷ സ്വവര്‍ഗ്ഗാനുരാഗിയായി. കന്‍സാസിനെ പ്രതിനിധീകരിക്കുന്ന ആദ്യ അമേരിക്കന്‍ വംശജയായ ലെസ്്ബിയനായിരിക്കുന്നു ഷാരിസ് ഡേവിഡ്‌സ്. പൗരാവകാശത്തിനു വേണ്ടി പോരാടിയ മുഹമ്മദ് കെനിയാറ്റയുടെ ചെറുമകന്‍ മാല്‍ക്കം കെനിയാറ്റ പെന്‍സല്‍വാനിയയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്തവംശജനായ ഗേ കൂടിയാണു മാല്‍ക്കം. ഗേ ആക്ടിവിസ്റ്റ് എന്ന് അറിയപ്പെടുന്ന ബ്രിയാന്‍ സിംസും തെരഞ്ഞെടുക്കപ്പെട്ടു.

ട്രാന്‍സ്‌ജെന്‍ഡര്‍, ഗേ വിഭാഗക്കാരുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുള്ള ട്രംപിനെ പോലൊരു പ്രസിഡന്റിന്റെ ഭരണത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആര്‍ജ്ജിച്ച ഇതുപോലുള്ള വിജയം വന്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നു കൂടിയാണ്. മിലിട്ടറി, ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനമനുഷ്ഠിക്കുന്നതിന് നിരോധനമേര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനമെടുത്തിരുന്നു.നിയമനിര്‍മാണ സഭയില്‍ മുന്‍പത്തേക്കാളധികമായി ലൈംഗിക ന്യൂനപക്ഷങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ, വരും നാളുകളില്‍ വലിയ തോതിലുള്ള നയമാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
LGBTQ വിക്ടറി ഫണ്ടിന്റെ കണക്ക്പ്രകാരം, ഈ വര്‍ഷം ജഡ്ജ് മുതല്‍ ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ സീറ്റ് വരെയുള്ള സ്ഥാനങ്ങള്‍ക്കായി 400-ലേറെ എല്‍ജിബിടിക്യു സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നെന്നാണ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും, അധികാരസ്ഥാനങ്ങളിലേക്കു മത്സരിക്കുന്നതിലും സമീപകാലത്ത് രേഖപ്പെടുത്തിയിരിക്കുന്ന ഈ വര്‍ധന, മുഖ്യധാരാ രാഷ്ട്രീയക്കാരില്‍നിന്നും ഇനി പിന്തുണ പ്രതീക്ഷിക്കേണ്ടതില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. ഒരു കാലത്ത് രാഷ്ട്രീയക്കാര്‍ മാത്രം മത്സരിച്ചിരിക്കുന്ന നിയമനിര്‍മാണ സഭകളിലേക്ക് ഇപ്പോള്‍ മത്സരിക്കുന്ന ലൈംഗിക ന്യൂനപക്ഷക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.

ഗേ ലിബറേഷന്‍ എന്ന സ്വപ്നം അഥവാ സ്വവര്‍ഗാനുരാഗികളുടെ വിമോചനത്തിനു വേണ്ടിയുള്ള സ്വപ്‌നം 1970 മുതല്‍ തീവ്രമായിരുന്നു. ജനാധിപത്യത്തിന്റെ ഘടനയെ വരെ പുനപരിശോധിക്കാന്‍ അത് ധൈര്യപ്പെട്ടിരുന്നു. നിയമനിര്‍മാണത്തിന്റെ കാര്യക്ഷമതയെ, ഗുണത്തെ ആലിംഗനം ചെയ്യുന്നതിനു പകരം, ചോദ്യം ചെയ്യാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്. പൂര്‍ണ ഐക്യത്തില്‍ എല്‍ജിബിടിക്യു വിഭാഗം പ്രതീക്ഷ കണ്ടെത്തിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പുസ്തകശാലകളും, മദ്യശാലകളും പോലുള്ള പങ്കിടാന്‍ സാധിക്കുന്ന ഇടങ്ങള്‍ അവര്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ (electoral politics) ആലിംഗനം ചെയ്തതിലൂടെ, ഗേ ലിബറേഷന്‍ എന്ന അസാധാരണമായ രാഷ്ട്രീയം, നിലവിലുള്ള രാഷ്ട്രീയ ചട്ടക്കൂടുകളിലേക്കു മാറിയിരിക്കുന്നു. Gay liberationists-ും, Radicalesbians-ും ഇതിനെ പിന്തുണയ്ക്കാന്‍ സാധ്യതയുമില്ല. മുഖ്യധാരാ രാഷ്ട്രീയത്തില്‍ അവരുടെ അനുഭവങ്ങള്‍ നഷ്ടപ്പെട്ടതായി അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

Comments

comments

Categories: FK News, Slider
Tags: America