വനിതാ പൈലറ്റുമാരുടെ ശതമാനത്തില്‍ ഇന്ത്യ ആഗോള ശരാശരിയേക്കാള്‍ മുന്നില്‍

വനിതാ പൈലറ്റുമാരുടെ ശതമാനത്തില്‍ ഇന്ത്യ ആഗോള ശരാശരിയേക്കാള്‍ മുന്നില്‍

മുംബൈ: ഇന്ത്യയിലെ വനിതാ പൈലറ്റുമാരുടെ ശതമാനം ആഗോള ശരാശരിയേക്കാള്‍ ഇരട്ടിയെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് വുമണ്‍ എയര്‍ലൈന്‍ പൈലറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

വനിതാ പൈലറ്റുമാരുടെ ആഗോള ശരാശരി 5.4 ശതമാനമാണ്. നിലവില്‍ ഇന്ത്യയിലെ വനിതാ പൈലറ്റുമാരുടെ ശരാശരി 12.4 ശതമാനമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ 8797 പൈലറ്റുമാരാണുള്ളത്. ഇതില്‍ 1092 പേര്‍ വനിതകളാണ്. ഇതില്‍ 385 പേര്‍ വനിതാ കാപ്റ്റന്‍മാരാണ്.

ആഗോളതലത്തില്‍ 1.5 ലക്ഷം പൈലറ്റുമാരാണുള്ളത്. ഇതില്‍ 8061 പേരാണ് വനിതകള്‍. 2190 പേര്‍ വനിതാ കാപ്റ്റന്മാരാണ്.

വനിതാ പൈലറ്റുമാരുടെ ശതമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂം എയര്‍ ആണ്. 30 ശതമാനം. 13.9 ശതമാനവുമായി ഇന്‍ഡിഗോയാണ് രണ്ടാം സ്ഥാനത്ത്.

Comments

comments

Categories: Current Affairs
Tags: women pilot