യുഎഇ സമ്പദ്‌വ്യവസ്ഥ അടുത്തവര്‍ഷം 4.2% വളര്‍ച്ച നേടും: സെന്‍ട്രല്‍ ബാങ്ക്

യുഎഇ സമ്പദ്‌വ്യവസ്ഥ അടുത്തവര്‍ഷം 4.2% വളര്‍ച്ച നേടും: സെന്‍ട്രല്‍ ബാങ്ക്

നടപ്പുവര്‍ഷം 2.8 ശതമാനം വളര്‍ച്ച രാജ്യത്തുണ്ടാകുമെന്ന് സൂചന

അബുദാബി: എണ്ണ വില ഉയര്‍ന്നതും എണ്ണയിതര മേഖലകള്‍ വന്‍തോതില്‍ ശക്തി പ്രാപിച്ചതും യുഎഇ സമ്പദ്ഘടനയില്‍ മികച്ച വളര്‍ച്ചയുണ്ടാക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുബാരക് റാഷിദ് അല്‍- മന്‍സൂരി അറിയിച്ചു. അടുത്തവര്‍ഷം യുഎഇ സമ്പദ്ഘടന 4.9 ശതമാനം വളര്‍ച്ച നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബിയില്‍ നടന്ന ഐഐഎഫ് മിന സാമ്പത്തിക ഉച്ചകോടിയിലാണ് മുബാരക് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎഇയെ സംബന്ധിച്ച് നിലവിലെ സാഹചര്യം തീര്‍ത്തും ശുഭകരമാണ്. പണത്തിന്റെ ഒഴുക്കും വളര്‍ച്ചയും മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്, കൂടാതെ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്ന പരിപാടികളും മികച്ച പ്രതിഫലനമുണ്ടാക്കുന്നത് വരും വര്‍ഷത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ സഹായിക്കുമെന്ന് മുബാരക് ചൂണ്ടിക്കാട്ടി. അമേരിക്ക ഇറാനുമേല്‍ ചുമത്തിയിരുന്ന വിലക്കുകളിന്‍മേളുള്ള പുനപരിശോധനകളും മറ്റും പ്രതിരോധിക്കുന്നതില്‍ ബാങ്ക് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിരിക്കുന്നതിനാല്‍ അത്തരത്തിലുള്ള യാതൊരു പ്രഘ്യാതവും ഉണ്ടാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടുമാസം മുമ്പ് യുഎഇയിലെ പണപ്പെരുപ്പം കാരണം യുഎഇയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം 2.3 ശതമാനമായിരിക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് വ്യക്തിമാക്കിയിരുന്നത്. എന്നാല്‍ നടപ്പുവര്‍ഷം 2.8 ശതമാനം വളര്‍ച്ച രാജ്യത്തുണ്ടാകുമെന്ന് മുബാരക് കഴിഞ്ഞ ദിവസം അറിയിച്ചു.

ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സും യുഎഇയുടെ വളര്‍ച്ച സ്ഥിരീകരിച്ചിട്ടുണ്ട്. എണ്ണയുടെ വിലയിലുണ്ടായ വര്‍ധനവും രാജ്യം നടപ്പാക്കിയ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ചെലവ് ചുരുക്കലും വളര്‍ച്ചയ്ക്കു പിന്‍ബലമേകിയെന്നാണ് ഫിച്ചിന്റെ വെളിപ്പെടുത്തല്‍. കാലങ്ങളായി യുഎഇയും ഇറാനും തമ്മില്‍ മികച്ച രീതിയിലുള്ള വ്യാപാര ബന്ധം കാത്തുസൂക്ഷിച്ചിരുന്നതാണ്, എന്നാല്‍ രാഷ്ട്രീയപരമായ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ആ ബന്ധത്തിന് ഉലച്ചിലുണ്ടാക്കി. മേലി ബാങ്ക്, സദരേത് ബാങ്ക് തുടങ്ങിയ രണ്ട് ഇറാനിയന്‍ ബാങ്കുകള്‍ മാത്രമാണ് യുഎഇയില്‍ പ്രവര്‍ത്തനം തുടരുന്നത്. രാജ്യത്ത് താമസിക്കുന്ന ഇറാന്‍ ഉപഭോക്താക്കളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ് ഈ ബാങ്കുകളുടെ പ്രവര്‍ത്തനമെന്നും മുബാരക് പറഞ്ഞു.

ആഗോളതലത്തില്‍ വളര്‍ന്നു വരുന്ന മികച്ച സാമ്പത്തിക ശക്തിയായി മാറാന്‍ യുഎഇയ്ക്ക് കഴിഞ്ഞതാണ് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കാനുണ്ടായ പ്രധാന കാരണം. മിക്ക വിപണികളിലും ഡോളറിനെതിരെ മികച്ച നേട്ടം കൈവരിക്കാനായതും പ്രതീക്ഷയ്ക്കു വക നല്‍കുന്നതായി പൊതുവെ വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Arabia
Tags: uae economy